മുംബൈ: മെഗാ ലേലത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ, ഐപിഎല്ലിന്റെ നിലവിലെ ടൈറ്റിൽ സ്പോൺസർമാരായ വിവോ - ടാറ്റയ്ക്ക് അവകാശം കൈമാറി. ചൊവ്വാഴ്ച നടന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. രണ്ടുവർഷത്തെ കരാറിന്റെ കാലാവധി ബാക്കിനിൽക്കെയാണ് മാറ്റം.
ഐപിഎല്ലിന്റെ ടൈറ്റിൽ റൈറ്റ്‌സ് ടാറ്റയ്ക്കും ഗവേണിംഗ് കൗൺസിലിനും കൈമാറണമെന്ന് വിവോ ചൊവ്വാഴ്ച ഐപിഎൽ ഗവേണിംഗ് കൗൺസിലിനോട് അഭ്യർത്ഥിച്ചതായി മീറ്റിങ്ങ് ഉദ്ധരിച്ച് Cricbuzz റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : Happy Birthday Vamika: അനുഷ്‌ക ശർമയുടേയും വിരാട് കോഹ്‌ലിയുടേയും കുഞ്ഞുവാവയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍
യോഗത്തിന്റെ ഭാഗമായിരുന്ന ബിസിസിഐ ഉദ്യോഗസ്ഥർ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ ഐപിഎൽ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്.
440 കോടി രൂപ മുടക്കി 2018ൽ വിവോയാണ് ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസറിങ്ങ് അവകാശം സ്വന്തമാക്കിയത്. ഇന്ത്യ-ചൈന നയതന്ത്ര തർക്കത്തിന്റെ പശ്ചാത്തലത്തിൽ വിവോ കരാർ താൽക്കാലികമായി നിർത്തുകയും 2020-ൽ ഡ്രീം 11-ലേക്ക് ഒരു വർഷത്തേക്ക് മാറ്റുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...