Paris: ഉറപ്പിച്ചു, രണ്ട് ഫുട്ബോള്‍ രാജാക്കന്മാര് ഇനി ഒന്നിച്ച് പന്ത് തട്ടും... FC ബാഴ്സലോണ വിട്ട മെസി ഇനി PSGയിക്കുവേണ്ടി കളത്തിലിറങ്ങും...
ഫുട്ബോള്‍ പ്രേമികളുടെ ആരാധ്യ താരമായ ലയണൽ മെസി (Lionel Messi) ഇനി PSGയിലെ അതികായനായ നെയ്മര്‍ക്കൊപ്പം (Neymar) പന്ത് തട്ടും.
ഫ്രഞ്ച് ക്ലബ്ബായ PSGയുടെ ഓഫര്‍ മെസി അംഗീകരിച്ചതായി സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ബിബിസിയും ഈ വാര്‍ത്ത സ്ഥിരീകരിച്ചു. രണ്ടു വര്‍ഷത്ത കരാര്‍ ആണ് മെസി PSGയുമായി നടത്തിയിരിയ്കുന്നത്.
പ്രതിഫലം സംബന്ധിച്ച സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. രണ്ടു വര്‍ഷത്തെ കരാര്‍ ആണ് PSG നല്‍കുന്നതെന്നും സീസണില്‍ 35 ദശലക്ഷം യൂറോയാണ് പ്രതിഫലമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവരങ്ങള്‍ PSGയോ മെസിയോ സ്ഥിരീകരിച്ചിട്ടില്ല.
Also Read: Copa America 2021: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണൽ മെസ്സിയുടെ (Lionel Messi) ഫാമിലി ഫോട്ടോസ് കാണാം...
ലോക ഫുട്ബോള്‍ പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം FC Barcelona, തങ്ങളുടെ പ്രിയതാരം ക്ലബ്ബിനൊപ്പം തുടരില്ലെന്നറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയും മറ്റ് സാങ്കേതിക കാരണങ്ങള്‍ കൊണ്ടും മെസി പുതിയ കരാറില്‍ ഒപ്പുവയ്ക്കില്ലെന്നായിരുന്നു ക്ലബ് അറിയിച്ചത്.
21 വര്‍ഷം മുമ്പ് പതിമൂന്നാം വയസില്‍ ബാഴ്സ അക്കാദമിയിലെത്തിയ മെസിയാണ് ബാഴ്സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ La Liga ഗോളുകൾ നേടിയ താരം. സ്പാനിഷ് ലീഗിൽ 474 ഗോളുകളാണ് മെസി ക്ലബ്ബിനൊപ്പം നേടിയത്. ഇക്കാലയളവില്‍ 10 സ്പാനിഷ് ലീഗും 4 ചാമ്പ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസിയുടെ മികവില്‍ ബാഴ്സലോണ സ്വന്തമാക്കിയത്.
21 വര്‍ഷം മുമ്പ് പതിമൂന്നാം വയസില്‍ ബാഴ്സലോണ അക്കാദമിയിലെത്തിയ മെസി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. ബാഴ്സലോണയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസിയാണ്. 778 കളികളില്‍ നന്ന് 672 ഗോള്‍. ബാഴ്സലോണയുടെ കുപ്പായത്തില്‍ മാത്രം തിളങ്ങുന്നവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അടുത്തിടെ താരം കോപ്പ അമേരിക്ക കിരീടം നേടിയത്.
Also Read: Lionel Messi: മെസി PSGയില്‍ എത്തുംമുന്പേ ഫ്രഞ്ച് ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണം നേടിയെടുത്ത് Amazon
ഖത്തര്‍ ഉടമകളായ QSI പിഎസ്ജിയെ ഏറ്റെടുത്ത ശേഷം ക്ലബ്ബിലേക്ക് വരുന്ന ഏറ്റവും വലിയ താരമാണ് മെസി. ഇതോടെ മെസി - നെയ്മര്‍ - എംബാപ്പെ ത്രയം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...