ന്യൂ ഡൽഹി : ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിലൂടെ ലഭിച്ച സമ്മാന തുക ഉപയോഗിച്ച് താൻ എന്ത് ചെയ്യുമെന്ന വ്യക്തമാക്കി ഇന്ത്യൻ ബോക്സർ നിഖാത് സറീൻ. 50 കിലോ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയും സ്വർണം നേടിയ താരം നേരത്തെ മെഴ്സിഡിസ് കാർ വാങ്ങുമെന്നായിരുന്നു ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബോക്സർ തന്റെ ആ തീരുമാനത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിലൂടെ ലഭിക്കുന്ന സമ്മാന തുക ഉപയോഗിച്ച് താൻ തന്റെ മാതാപിതാക്കളെ ഉംറയ്ക്ക് അയക്കുമെന്നാണ് നിഖാത് സറീൻ അറിയിച്ചിരിക്കുന്നത്.
ഇത് തുടർച്ചയായി രണ്ടാം തവണയാണ് നിഖാത് സറീൻ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുന്നത്. ഇന്നലെ ഞായറാഴ്ച നടന്ന കലാശപ്പോരാട്ടത്തിൽ വിയറ്റ്നാം താരം ന്ഗുയെൻ തി താമിനെ ഏകപക്ഷീമായ അഞ്ച് പോയിന്റുകൾ നേടിയാണ് സറീൻ തുടർച്ചയായ രണ്ടാം തവണയും ലോക ചാമ്പ്യൻഷിപ്പ് പട്ടം സ്വന്തമാക്കുന്നത്. ലോക വനിത ബോക്സി ചാമ്പ്യൻഷിപ്പ് ജേതാവിന് 100,000 യുഎസ് ഡോളറാണ് സമ്മാന തുകയായി ലഭിക്കുന്നത്. അതായത് ഏകദേശം 82 ലക്ഷം രൂപയിൽ അധികമാണ് സറീന് സമ്മാനതുകയായി ലഭിക്കുക. അതേസമയം മത്സരത്തിന് മുമ്പായി ഇന്ത്യൻ ബോക്സർ തനിക്ക് ലഭിക്കുന്ന സമ്മാനതുക ഉപയോഗിച്ച് ഒരു മെഴ്സിഡിസ് ബെൻസ് കാർ വാങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്.
"ഞാൻ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇതിന് മുമ്പ് മെഴ്സിഡിസ് വാങ്ങുമെന്നായിരുന്നു ഞാൻ പറഞ്ഞത്. പക്ഷെ എനിക്ക് ഥാർ സമ്മാനമായി ലഭിച്ചതോടെ മെഴ്സിഡിസ് വാങ്ങണ്ടയെന്ന് ഞാൻ തീരുമാനിച്ചു. റംസാൻ വരികയാണ് അതുകൊണ്ട് എനിക്ക് എന്റെ മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണം. ഈ കാര്യം വീട്ടിലെത്തി അവരോട് സംസാരിക്കണം" ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയതിന് ശേഷം സറീൻ മാധ്യമങ്ങളോടായി പറഞ്ഞു.
എല്ലാവർക്കും ഒരു വിജയമന്ത്രമുണ്ട്. താൻ അത് സ്വയം ചിത്രീകരിച്ചുയെന്നും താൻ അത് പോസിറ്റീവായി എടുക്കും. തന്റെ കിടയ്ക്കയിൽ ചാമ്പ്യൻ എന്നെഴുതിയും ഗോൾഡ് മെഡൽ വരിച്ചു ഒരു സ്റ്റിക്ക് നോട്ടിൽ വെച്ചിട്ടുണ്ട്. എല്ലാ ദിവസം എഴുന്നേൽക്കുമ്പോഴും കിടക്കുമ്പോഴും ഇത് കാണാൻ ഇടയാകും. അത് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രചോദനം നൽകും. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും ഇത്തവണയും താൻ ഇത് ചെയ്തിരുന്നുയെന്ന് നിഖാത് അറിയിച്ചു. ഇന്ത്യൻ ബോക്സറുടെ അടുത്ത ലക്ഷ്യം ഏഷ്യൻ ഗെയിംസാണ്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി നേരിട്ട് പാരിസ് ഒളിമ്പിക്സ് പ്രവേശനം നേടാൻ ഒരുങ്ങുകയാണ് നിഖാത് സെറീൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...