കൊല്‍ക്കത്ത: വധഭീക്ഷണിയെത്തുടര്ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പോലീസില്‍ പരാതി നല്കി. കൊല്‍ക്കത്തയിലെ തകൂര്പുക്കൂര് പോലീസ് സ്റ്റേഷനില്‍ ഗാംഗുലി പരാതിനല്‍കിയത്. പരാതി സ്വീകരിച്ച് നടപടികള്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.
അതേസമയം വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഭീഷണിക്കത്ത് വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കുകയാണ് ഇപ്പോള്‍ നിലവില്‍ തങ്ങള്‍ ചെയ്യുന്നതെന്നും പോലീസ് വ്യക്തമാക്കി. അത് സ്ഥിതികരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ജനുവരി ഏഴിനാണ് പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് ഗാംഗുലിക്ക് ഭീഷണിക്കത്ത് കിട്ടിയത്. കത്ത് കഴിഞ്ഞ ദിവസം ഗാംഗുലി പുറത്തുവിട്ടിരുന്നു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് സൗരവ് ഗാംഗുലി.