New Delhi : ലോകകപ്പ് (T20 World Cup) മത്സരത്തിൽ ഇന്ത്യ ആദ്യമായി പാകിസ്ഥാനോട് തോറ്റതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി ആക്രമണം. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് (Mohammed Shami) നേരെയാണ് സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്. താരത്തിനെതിരെ അതിരൂക്ഷമായി രീതിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രതികരിച്ചിരിക്കന്നത്.
അതേസമയം ഓൺലൈൻ ആക്രമണം നേരിട്ട താരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. മുൻ ഇന്ത്യൻ താരങ്ങളും രാഷ്ട്രീയ നേതാക്കൾ വരെയാണ് ഷമിയെ ആശ്വസിപ്പിച്ച് രംഗത്തെത്തിയത്.
പത്ത് വിക്കറ്റിനായിരുന്നു ഇന്നലെ ഇന്ത്യ ടീം ദയനീയമായി ആദ്യമായിട്ട് ലോകപ്പിൽ തോൽക്കുന്നത്. ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും ഉയർന്ന ട്വന്റി ഓപ്പണിങ് പാർട്ട്ണർഷിപ്പാണ് പാക് ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാൻ ചേർന്നാണ് നേടിയത്.
ഇതോടെ ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാനെതിരെ തോൽവി രുചിക്കാത്ത യാത്ര അവസാനിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ലിമിറ്റഡ് ഓവറിൽ പാകിസ്ഥാനെതിരെ 10 വിക്കറ്റിന് തോൽക്കുന്നത്.
ALSO READ : T20 World Cup 2021: ഇന്ത്യൻ ടീമിനെ നേരിടാൻ നിലവാരമുള്ള കളിക്കാർ പാക്കിസ്ഥാൻ ടീമിലില്ലെന്ന് ഹര്‍ഭജൻ സിങ്
ബോളിങിൽ മികച്ച പ്രകടനം അഫ്രീദിയാണ് മാൻ ഓഫ് ദി മാച്ച്. ഒക്ടോബർ 31ന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാകിസ്ഥാനും അടുത്ത എതിരാളിയും ന്യൂസിലാൻഡാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...