India 5G Launch: രാജ്യം 5ജിയിലേക്ക്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ആദ്യഘട്ടം സേവനം ലഭിക്കുക മെട്രോ ന​ഗരങ്ങളിൽ

ഡല്‍ഹി പ്രഗതി മൈതാനിലെ നടക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം.

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 12:04 PM IST
  • തുടക്കത്തില്‍ തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം ഉണ്ടാവുക.
  • ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നീ ന​ഗരങ്ങളിലാണ് 5ജി സേവനങ്ങൾ ആദ്യം എത്തുക.
  • ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം നേരത്തെ അറിയിച്ചു.
India 5G Launch: രാജ്യം 5ജിയിലേക്ക്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ആദ്യഘട്ടം സേവനം ലഭിക്കുക മെട്രോ ന​ഗരങ്ങളിൽ

ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമായി. അഞ്ചാംതലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഡല്‍ഹി പ്രഗതി മൈതാനിലെ നടക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ - ഐഡിയ മേധാവിമാർ ചടങ്ങിൽ പങ്കെടുത്തു. 

ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി ഫോറമാണ് ഐഎംസി. തുടക്കത്തില്‍ തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം ഉണ്ടാവുക. ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നീ ന​ഗരങ്ങളിലാണ് 5ജി സേവനങ്ങൾ ആദ്യം എത്തുക. ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം നേരത്തെ അറിയിച്ചു. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്.

കൂടുതൽ വേഗതയും, കപ്പാസിറ്റിയും നൽകുന്നതും കുറഞ്ഞ ലാറ്റെൻസിയുള്ളതും ആയ നെറ്റ്‌വർക്ക് ആണ് 5G. OFDM എന്ന എൻകോഡിങ് ആണ് 5Gയിൽ ഉപയോഗിക്കുന്നത്. ഇത് LTE നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന എൻകോഡിങ്ങിനു സമാനമാണ്. 5Gയിലെ വായു മൂലമുണ്ടാകുന്ന ലാറ്റെൻസി LTE നെറ്റ്‌വർക്കിനേക്കാൾ കുറവാണ്. നിലവിലെ 4G LTE നെറ്റ്‌വർക്ക് 1Gbps സ്പീഡ് തരും.  എന്നാൽ ഇത് കെട്ടിടങ്ങളിലും മറ്റും തട്ടി ഗാഡത കുറഞ്ഞതാണ് നമുക്ക് ലഭിക്കുന്നത്. പക്ഷെ 5G ഇതിലും 5 മടങ്ങു കൂടുതൽ വേഗത തരുന്നു. അതുകൊണ്ട് തന്നെ 5G വേഗത 4Gയെക്കാൾ വളരെ കൂടുതലാണ്. 10Gbps സ്പീഡ് വരെ 5Gയിൽ ലഭിക്കും.

Also Read: രാജ്യം ഇനി ഇരട്ടി വേഗതയിൽ; 5G സേവനങ്ങളെ കുറിച്ച് കൂടുതൽ അറിയാം...

 

5G നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന തരംഗങ്ങൾ പഴയ ടിവി ചാനൽ തരംഗങ്ങളെക്കാൾ കുറവാണ്. ഇവ മില്ലിമീറ്റർ തരംഗങ്ങളെക്കാൾ കൂടുതലുമാണ്. വീട്ടിൽ വെയ്ക്കാവുന്ന റൗട്ടർ പോലുള്ള ആന്റിനകളിൽ നിന്ന് 5G പുറപ്പെടുവിക്കാനാകും. ഇത് മൂലം വലിയ ടവറുകൾ ഒഴിവാക്കാം. സിഗ്നലുകൾ നാല് മടങ്ങു കരുത്തുള്ളതും ആയിരിക്കും. 5G നെറ്റ്‌വർക്ക് ഉപയോഗിച്ച് 4K, 8L, 360-ഡിഗ്രി വീഡിയോ വഴി ഓഗ്മെന്റ് റിയാലിറ്റിയുടെ സഹായത്തോടെ നമുക്കു ചിത്രങ്ങളും വീഡിയോകളും കാണാം. ഓൺലൈൻ ഗെയിമുകളും മറ്റും തടസ്സമൊന്നും കൂടാതെ കളിക്കാനും 5G നെറ്റ്‌വർക്ക് നമ്മെ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News