Covid 19 Vaccine രണ്ട് ഡോസും എടുത്തവർക്ക് ബ്ലൂ ടിക്ക് നൽകി Arogya Setu ആപ്പ്

ഇപ്പോൾ രണ്ട് ഡോസ് കോവിഡ് വാക്‌സിനും എടുത്തവരുടെ  ആരോഗ്യ സേതു  ആപ്പിൽ ഇനിമുതൽ ബ്ലൂ ടിക്ക് കാണിക്കും. 

Written by - Zee Malayalam News Desk | Last Updated : May 27, 2021, 03:47 PM IST
  • ഇപ്പോൾ രണ്ട് ഡോസ് കോവിഡ് വാക്‌സിനും എടുത്തവരുടെ ആരോഗ്യ സേതു ആപ്പിൽ ഇനിമുതൽ ബ്ലൂ ടിക്ക് കാണിക്കും.
  • അതിനോടൊപ്പം തന്നെ നിങ്ങൾ വാക്‌സിനേഷൻ എടുത്തുവെന്ന് സ്റ്റാറ്റസ് കാണിക്കുകയും ചെയ്യും.
  • ആരോഗ്യ സേതു ആപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്.
  • നിങ്ങൾ രണ്ട് ഡോസ് വാക്‌സിനും ഉപയോഗിച്ച് കഴിഞ്ഞാൽ അരോഗ്യ സേതു ആപ്പ് നിങ്ങൾക്ക് ബ്ലൂ ഷീൽഡ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
Covid 19 Vaccine രണ്ട് ഡോസും എടുത്തവർക്ക് ബ്ലൂ ടിക്ക് നൽകി Arogya Setu ആപ്പ്

Mumbai: കോവിഡ് (Covid 19) പ്രതിസന്ധി മറികടക്കാൻ സർക്കാർ നിർമ്മിച്ച ആരോഗ്യ സേതു ആപ്പിൽ ഇപ്പോൾ നിങ്ങൾ വാക്‌സിനേഷൻ (Vaccination) പൂർത്തിയാക്കിയോ എന്നും കാണിക്കും. ഇപ്പോൾ രണ്ട് ഡോസ് കോവിഡ് വാക്‌സിനും എടുത്തവരുടെ  ആരോഗ്യ സേതു (Aarogya Sethu) ആപ്പിൽ ഇനിമുതൽ ബ്ലൂ ടിക്ക് കാണിക്കും. അതിനോടൊപ്പം തന്നെ നിങ്ങൾ വാക്‌സിനേഷൻ എടുത്തുവെന്ന് സ്റ്റാറ്റസ് കാണിക്കുകയും ചെയ്യും.

ആരോഗ്യ സേതു ആപ്പിന്റെ ഔദ്യോഗിക ട്വിറ്റർ (Twitter) അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്. നിങ്ങൾ രണ്ട് ഡോസ് വാക്‌സിനും ഉപയോഗിച്ച് കഴിഞ്ഞാൽ അരോഗ്യ സേതു ആപ്പ് നിങ്ങൾക്ക് ബ്ലൂ ഷീൽഡ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ നിങ്ങളുടെ വാക്‌സിനേഷൻ സ്റ്റാറ്റസ് ആരോഗ്യ സേതു ആപ്പിൽ അപ്ഡേറ്റ് ചെയ്യണം.

ALSO READ: Vaccination Certificate സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ആരോഗ്യ സേതു ആപ്പിൽ (Aarogya Sethu App)വാക്‌സിനേഷൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ അരോഗ്യ സേതു ആപ്പിൽ കയറി അപ്ഡേറ്റ് യുവർ കോവിഡ് വാക്‌സിനേഷൻ സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അവിടെ മൊബൈൽ നമ്പറും (അരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ) നൽകുക. അപ്പോൾ നിങ്ങൾ ഒടിപി നൽകുക. അപ്പോൾ നിങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റാകും.

ALSO READ: Facebook കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങങൾ പാലിക്കാൻ തയ്യാർ, പക്ഷെ ചില മാർഗനിർദേശങ്ങളിൽ വ്യക്തത വേണമെന്ന് ഫേസ്ബുക്ക്

നിങ്ങൾ നിങ്ങളുടെ വാക്‌സിനേഷൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്‌ത്‌ കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളുടെ ഹെൽത്ത് സ്റ്റാറ്റസ് വാക്‌സിനേഷൻ ചെയ്‌ത്‌ കഴിഞ്ഞുവെന്ന് അറിയിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ഹെൽത്ത് സ്റ്റാറ്റസിൽ ബ്ലൂ ടിക്ക് വരികയും, ഹെൽത്ത് സ്റ്റാറ്റസ് മാറുകയും ചെയ്യും. മാത്രമല്ല ഇത് ഉദ്യോഗസ്ഥരെ വാക്‌സിനേഷൻ ചെയ്തവരെയും ചെയ്യാത്തവരെയും കണ്ടെത്താനും സഹായിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News