ആരോഗ്യസേതു ആപ്പ് (Aarogya Setu) നിർമിച്ചതാര്? കൈമലര്‍ത്തി കേന്ദ്രം..!

കോവിഡ്‌  കാലത്ത് കേന്ദ്ര  സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട  ആപ്പ് ആണ് ആരോഗ്യസേതു   (Aarogya Setu)...

Last Updated : Oct 28, 2020, 07:06 PM IST
  • ആരോഗ്യസേതു ആപ്പ് ആരാണ് നിര്‍മിച്ചതെന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരിന് മറുപടിയില്ല.

    നാഷണൽ ഇൻഫോമാറ്റിക്സ് സെന്‍ററും IT മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം.
  • ആരോഗ്യ സേതു ആപ്പ് ഡെവലപ്പ് ചെയ്തതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ലഭ്യമല്ലെന്ന് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍റർ അറിയിച്ചു.
ആരോഗ്യസേതു ആപ്പ്  (Aarogya Setu) നിർമിച്ചതാര്? കൈമലര്‍ത്തി  കേന്ദ്രം..!

New Delhi: കോവിഡ്‌  കാലത്ത് കേന്ദ്ര  സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട  ആപ്പ് ആണ് ആരോഗ്യസേതു   (Aarogya Setu)...

രാജ്യത്തെ കോവിഡ്  (COID-19) ട്രാക്കി൦ഗ്  സംവിധാനം എന്ന പേരില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്  ആരോഗ്യ സേതു  ആപ്പ്.  യാത്രകള്‍ക്ക് , ഓഫീസ് ആവശ്യങ്ങള്‍ക്ക് ആരോഗ്യസേതു ആപ്പ്  നിര്‍ബന്ധമാക്കിയിരുന്നു. 

 എന്നാല്‍,  കോവിഡ് സാഹചര്യത്തില്‍  ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സ്വന്തം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കുന്ന ആരോഗ്യസേതു ആപ്പ് ആരാണ് നിര്‍മിച്ചതെന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരിന് മറുപടിയില്ല.  
  
നാഷണൽ ഇൻഫോമാറ്റിക്സ് സെന്‍ററും  IT മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം. ആരോഗ്യ സേതു ആപ്പ് ഡെവലപ്പ് ചെയ്തതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍  ലഭ്യമല്ലെന്ന് സർക്കാർ വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍റർ അറിയിച്ചു.

സാമൂഹ്യപ്രവർത്തകനായ സൗരവ് ദാസ് ആണ് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് വിവരങ്ങള്‍ തേടിയത്.   മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹം   പരാതിയുമായി കമ്മീഷനെ സമീപിക്കുകയായിരുന്നു. താന്‍ ആവശ്യപ്പെട്ട ആപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രാലയം തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നായിരുന്നു പരാതി.  

അപേക്ഷ നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല എന്നും  അപേക്ഷ വിവിധ വകുപ്പുകള്‍ പരസ്പരം തട്ടിക്കളിയ്ക്കുകയായിരുന്നുവെന്നും  അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി 

തുടര്‍ന്ന് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച മറുപടി തൃപ്തികരമല്ലെന്നും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നടപടി തെറ്റാണെന്നും ചൂണ്ടിക്കാട്ടി ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും നാഷണൽ ഇ-ഗവേൺസ് ഡിവിഷനും കേന്ദ്ര വിവരാവകാശ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയായിരുന്നു.

Also read: പുറത്തിറങ്ങിക്കോളൂ, പക്ഷേ ഈ ആപ്പ് ഇല്ലെങ്കിൽ പണികിട്ടും...

വിവരങ്ങൾ നൽകാതിരിക്കുന്ന അധികാരികളുടെ നടപടി സ്വീകാര്യമല്ല. ആരോഗ്യ സേതു ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് നല്‍കുന്നതിന് തടസമെന്താണെന്നും കമ്മീഷന്‍ ചോദിച്ചു. 

മുഖ്യഇന്‍ഫര്‍മേഷന്‍ ഓഫിസറടക്കം ആര്‍ക്കും മറുപടി നല്‍കാനാവുന്നില്ല. അരാണ് ഈ ആപ്പ് നിര്‍മിച്ചത്? അതുമായി ബന്ധപ്പെട്ട ഫയലുകളെവിടെ? എന്താണിത്ര രഹസ്യംമെന്നും  കമ്മീഷന്‍ ചോദിച്ചു. ബന്ധപ്പെട്ട വിഭാഗങ്ങള്‍ നവംബര്‍ 24നകം കമ്മീഷനു മുന്‍പില്‍  ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Trending News