ഒരു ദിവസം മൊബൈൽ ഫോണിൽ (Mobile Phone) നമ്മൾ എത്ര സമയം ചെലവഴിക്കാറുണ്ടെന്ന് ചിന്തിക്കാറുണ്ടോ? ഇല്ലെന്നായിരിക്കുമല്ലോ നമ്മുടെയൊക്കെ ഉത്തരം. കാരണം അങ്ങനൊരു കണക്ക് വച്ച് ഫോൺ ഉപയോഗിക്കാൻ ഇന്ന് നമുക്ക് സാധിക്കില്ല. എന്നാൽ കഴിഞ്ഞ ഒരു വർഷത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഈ കണക്ക് പ്രകാരം ലോകത്ത് മൊബൈൽ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2021-ൽ 69,000 കോടി മണിക്കൂർ ആണ് ഇന്ത്യക്കാർ ഫോണിൽ ചെലവഴിച്ചത്. കോവിഡ്-19 മഹാമാരി ഇന്ത്യയെയും ലോകത്തെയും ഒരു പുതിയ ഡിജിറ്റൽ യുഗത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.
കോൺഫറൻസസ് റൂമുകളിൽ നടന്നിരുന്ന മീറ്റിംഗുകൾ ഇപ്പോൾ മൊബൈൽ ഫോണുകളിലാണ് നടത്തുന്നത്. തിയറ്ററുകലിൽ റിലീസ് ചെയ്തിരുന്ന സിനിമകൾ OTT പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നു. മാത്രമല്ല ഇപ്പോൾ ആരും പണം കൈയിൽ കൊണ്ടു നടക്കാറില്ല. ഏതൊരു purchase നടത്തിയാലും GPay, Phonepay തുടങ്ങി UPI സേവനങ്ങളാണ് ആണ് ഒരുവിധം ആളുകൾ ഉപയോഗിക്കുന്നത്. ഇങ്ങനെ പുതിയൊരു ഡിജിറ്റൽ ലോകമാണ് കോവിഡിനെ തുടർന്ന് ഉണ്ടായിരിക്കുന്നത്.
ആപ്പ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ ആപ്പ് ആനിയുടെ സ്റ്റേറ്റ് ഓഫ് മൊബൈൽ 2022 റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യക്കാർ തങ്ങളുടെ മൊബൈൽ ഫോണുകളിൽ 69,000 കോടി മണിക്കൂർ ചെലവഴിച്ചുകൊണ്ട് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തായി. 1,11,000 കോടി മണിക്കൂർ മൊബൈൽ ഉപയോഗവുമായി ചൈനക്കാരാണ് ഒന്നാം സ്ഥാനത്ത്. യുഎസ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. 11,000 മണിക്കൂർ ആണ് അമേരിക്കക്കാർ മൊബൈൽ ഉപയോഗിച്ചിരിക്കുന്നത്.
റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, 2021-ൽ ഓരോ ഇന്ത്യക്കാരനും അവരുടെ മൊബൈൽ ഫോണുകളിൽ പ്രതിദിനം ശരാശരി 4.7 മണിക്കൂർ ചെലവഴിച്ചു. പ്രതിദിന മൊബൈൽ ഉപയോഗത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ബ്രസീൽ, ഇന്തോനേഷ്യ (5.4 മണിക്കൂർ), ദക്ഷിണ കൊറിയ (5 മണിക്കൂർ), മെക്സിക്കോ (4.8 മണിക്കൂർ) എന്നീ രാജ്യങ്ങളാണ് ആദ്യം സ്ഥാനങ്ങളിൽ.
2600 കോടി തവണയാണ് ഇന്ത്യക്കാർ മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. അതിൽ 100 കോടി ഡൗൺലോഡുകൾ യുപിഐ, ബാങ്ക് ആപ്പുകൾ, സ്റ്റോക്കുകൾ, ലോൺ ആപ്പുകൾ തുടങ്ങിയ സാമ്പത്തിക ആപ്പുകൾ മാത്രമായിരുന്നു. ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്‌ത ആപ്പ് ഇൻസ്റ്റാഗ്രാം ആയിരുന്നു, എന്നാൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ഡിസ്‌നി-ഹോട്ട്‌സ്റ്റാർ ആപ്പിൽ ആണ്. ഏറ്റവും കൂടുതൽ പ്രതിമാസ ഉപഭോക്താക്കൾ വാട്‌സ്ആപ്പിന് ഉണ്ടായിരുന്നു.
ലുഡോ കിംഗ് ആയിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ഗെയിം. കൂടുതൽ സമയം ചെലവഴിച്ചത് Free Fire Gameൽ ആണ്. ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കീവേഡുകൾ Whatsapp+, Zoom, Google Meet, Scanner, Team എന്നിവയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...