ഇലക്ട്രോണിക് വാഹന വിപണിയിൽ വരുന്ന വർഷങ്ങളിൽ വൻ കുതിച്ച് ചാട്ടം ഉണ്ടാവുമെന്ന് കാണിച്ച് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ചയും മേഖലയിൽ എന്താണ് ഇനി പ്രതീക്ഷിക്കുന്നതെന്നും അടക്കം പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
'ഇലക്ട്രിക് മൊബിലിറ്റി ഇൻ ഫുൾ ഗിയർ' എന്ന പേരിൽ തയ്യറാക്കിയ റിപ്പോർട്ട് കോളിയേഴ്സാണ് പ്രസിദ്ധീകരിച്ചത്. കാലാവസ്ഥാ വ്യതിയാനവും വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപ്പര്യവും പോലുള്ള ഘടകങ്ങളാൽ ഇന്ത്യയിലെ ഇ-വി വിപണി ശക്തമാവുമെന്നാണ് സൂചന.
Also Read: Apple iPhone 13 ന് വൻ വിലക്കുറവ്, ഏറ്റവും കുറഞ്ഞത് 6,000 രൂപ കുറയും
അതോടൊപ്പം തന്നെ ഇലക്ട്രിക വാഹന വിൽപ്പനയിൽ ഇന്ത്യ റെക്കോർഡ് വിൽപ്പന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക് വാഹന വിൽപ്പന മൂന്നിരട്ടി ആകുമെന്നും റിപ്പോർട്ടിൽ സൂചന നൽകുന്നുണ്ട്.
2030-ൽ രാജ്യത്ത് 30% പുതിയ ഇവി വിൽപ്പന എന്ന ലക്ഷ്യം കൈവരിക്കുന്നതിന് FAME-II പോലുള്ള പ്രോത്സാഹനങ്ങളും സർക്കാർ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. കുറഞ്ഞത് 1.18 lakh യൂണിറ്റുകൾ വിൽക്കുമെന്നാണ് കരുതുന്നത്.
Also Read: Apple iPhone 13: കിടിലൻ ഡിസൈനും പുത്തൻ ഫീച്ചറുകളും
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 94000 കോടിയുടെ നിക്ഷേപം ഇലക്ട്രിക് വാഹന വിപണിയിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടിലുള്ളത്.
വലിയ മെട്രോ നഗരങ്ങളിൽ എല്ലാം തന്നെ ഇലക്ട്രിക വാഹനങ്ങൾക്ക് വലിയ ഡിമാൻഡാണുള്ളത്. ഇ സംസ്ഥാനങ്ങളിൽ പ്ലാൻറുകൾ സ്ഥാപിക്കാനും സർക്കാരുകൾക്ക് താത്പര്യമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...