NASA: നമ്മുടെ മനോഹരമായ ഈ പ്രപഞ്ചം കണ്ടാല്‍ എങ്ങിനെയുണ്ടാകും? ഈ ചോദ്യം സ്വയം ചോദിക്കാത്തവര്‍ ഒരുപക്ഷേ വളരെ വിരളമായിരിയ്ക്കും. ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിയ്ക്കുകയാണ് NASA.അതായത് പ്രപഞ്ചത്തിന്‍റെ ഏറ്റവും വര്‍ണ്ണാഭമായ ചിത്രമാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടിരിയ്ക്കുന്നത്.
ഇത്ര മനോഹരമായ കാഴ്ച, പ്രപഞ്ചത്തിന്‍റെ ഇത്രയും വർണ്ണാഭമായ ചിത്രം ഇതിനുമുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല....!! ലോകത്തിലെ ഏറ്റവും ശേഷിയുള്ള സ്‌പേസ് ടെലിസ്‌കോപ്പായ ജയിംസ് വെബ് ടെലിസ്കോപ്പാണ് ഈ ചിത്രങ്ങള്‍ ഒപ്പിയെടുത്തത്. ചിത്രത്തിൽ ആദ്യമായി, പ്രപഞ്ചം ഇത്രയും ആഴത്തിൽ വ്യക്തമായി കാണാൻ കഴിയും. നാസ പങ്കുവെച്ച ഈ ചിത്രം ഉയർന്ന റെസല്യൂഷനുള്ളതാണ്.
It's here–the deepest, sharpest infrared view of the universe to date: Webb's First Deep Field.
Previewed by @POTUS on July 11, it shows galaxies once invisible to us. The full set of @NASAWebb's first full-color images & data will be revealed July 12: https://t.co/63zxpNDi4I pic.twitter.com/zAr7YoFZ8C
— NASA (@NASA) July 11, 2022
'ഇത് ശാസ്ത്ര സാങ്കേതിക രംഗത്തെ ചരിത്ര ദിവസമാണ്. ജ്യോതിശാസ്ത്രത്തിനും ബഹിരാകാശത്തിനും അതുപോലെ അമേരിക്കയ്ക്കുമാത്രമല്ല, മനുഷ്യരാശിക്ക് ആകെയും ചരിത്ര നിമിഷമാണിത്', അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡൻ ട്വീറ്റ് ചെയ്തു.
The first image from the Webb Space Telescope represents a historic moment for science and technology. For astronomy and space exploration.
And for America and all humanity. pic.twitter.com/cI2UUQcQXj
— President Biden (@POTUS) July 11, 2022
നാസ പുറത്തുവിട്ട ഈ ചിത്രം നമ്മുടെ പ്രപഞ്ചത്തിലെ ഏറ്റവും ആഴത്തിലുള്ള വ്യക്തമായ ചിത്രമാണെന്ന് നാസ ഉദ്യോഗസ്ഥൻ ബിൽ നെൽസൺ പറഞ്ഞു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി എടുത്ത കൂടുതൽ ഫോട്ടോകൾ ഓരോന്നായി പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ടെലിസ്കോപ്പുകളിൽ ഒന്നാണ് ജയിംസ് വെബ് ദൂരദർശിനി. കഴിഞ്ഞ വർഷം ഡിസംബറിലാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചത്.
വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിന്‍റെ പിൻഗാമിയെന്നാണ് ജയിംസ് വെബ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഇരു ടെലിസ്‌കോപ്പിന്‍റെയും പ്രവര്‍ത്തനം വ്യത്യസ്തമാണ്. കഴിഞ്ഞ 31 വർഷമായി ബഹിരാകാശത്ത് പ്രവര്‍ത്തനക്ഷമമായ ഹബ്ബിൾ ടെലിസ്‌കോപ്പിന്‍റെ 100 മടങ്ങ് കരുത്താണ് ജയിംസ് വെബിന് ഉള്ളത്. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലാണ് ജയിംസ് വെബിന്‍റെ സ്ഥാനം. ഹബ്ബിൾ പ്രകാശ, UV കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുക്കുന്നത് എങ്കില്‍ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...