വാലൻറൈൻസ് ദിനത്തിൽ മികച്ചൊരു ഫോൺ തന്നെ വാങ്ങി നിങ്ങളുടെ പങ്കാളിക്ക് നൽകാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇതാ ആ സമയം വന്നെത്തി കഴിഞ്ഞു. വാലൻറൈൻസ് ദിനം പ്രമാണിച്ച് റിയൽമി നാർസോ ഫോണുകളിൽ വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിൽപ്പന ഓൺലൈനിൽ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 12 വരെയാണ് വിൽപ്പന നടക്കുക.
റിയൽമി നാർസോ സീരിസിലെ 60x 5G, N55, N53 എന്നീ മോഡലുകൾക്കാണ് വിലക്കിഴിവ് ലഭിക്കുക. ചൊവ്വാഴ്ച മുതൽ വിൽപ്പന ആരംഭിച്ച് കഴിഞ്ഞു. ആമസോൺ വഴിയും ഫോണുകൾ ആവശ്യക്കാർക്ക് വാങ്ങാൻ സാധിക്കും. ഇതിന് പുറമെ റിയൽമിയുടെ വെബ്സൈറ്റായ – realme.com വഴിയും ആവശ്യക്കാർക്ക് ഫോൺ ബുക്ക് ചെയ്യാം. ഇത്തവണത്തെ വാലന്റൈൻസ് ഡേ ഏറ്റവും മികച്ചതാക്കണമെങ്കിൽ ഏറ്റവും എളുപ്പത്തിൽ തന്നെ റിയൽമി നാർസോ ബുക്ക് ചെയ്യുക.
സവിശേഷതകൾ
ഓഫർ കുറിച്ച് പരിശോധിക്കുകയാണെങ്കിൽ നാർസോ സീരിസിലെ 8GB RAM + 128GB, 12GB RAM +1TB വേരിയന്റുകളിൽ 2000 രൂപയായിരിക്കും കിഴിവായി ലഭിക്കുന്നത്. എന്നാൽ 12GB RAM + 256GB മെമ്മറിയിലുള്ള ഫോണാണ് വാങ്ങുന്നതെങ്കിൽ നിങ്ങൾക്ക് 4000- രൂപയിലധികം കിഴിവ് നേടാനാകും. ഇതിനൊപ്പം തന്നെ വിവിധ ബാങ്കുകളുടെ ഓഫറുകളും ലഭിക്കും.
നാർസോ സീരിസിലെ അടിസ്ഥാന വേരിയന്റിന് 14,999 രൂപയാണ് വില. ഇത് കിഴിവിന് ശേഷമുള്ള വിലയാണ്. യഥാർഥ വില വേരിയന്റിന് അനുസരിച്ച് വ്യത്യാസപ്പെട്ടിട്ടുണ്ട്. അങ്ങിനെ നോക്കിയാൽ 17999 രൂപയാണ് ഫോൺ വില. 256GB വേർഷന് വില 19999 രൂപയാണെങ്കിലും വാലന്റൈൻസ് വീക്കിൽ ഇതിന് വില 16999 രൂപയാണ് കൊടുക്കേണ്ടുന്നത്.
വാലൻ്റൈൻസ് ഡേ വിൽപ്പനയിൽ Realme Narzo 60x 5G യുടെ വില 10,999 രൂപയിലായിരിക്കും ആരംഭിക്കുക. സ്‌മാർട്ട്‌ഫോണിൻ്റെ സാധാരണ വിലയിൽ നിന്ന് 2000 രൂപയാണ് കുറയുക. ഇതിനൊപ്പം Realme Narzo N55 6GB RAM + 128GB സ്റ്റോറേജ് വേരിയൻ്റ് 8,999 രൂപയ്ക്ക് ലഭിക്കും. Realme Narzo N53 4GB RAM+64GB സ്റ്റോറേജ് പതിപ്പാണ് വാങ്ങാൻ പ്ലാനെങ്കിൽ അത് 7,499 രൂപയ്ക്കും ഓഫർ കാലത്ത് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.