ചരിത്രമെഴുതി SpaceX; ബഹിരാകാശയാത്ര വിജയകരമായി പൂർത്തീകരിച്ച് നാലം​ഗ സംഘം മടങ്ങിയെത്തി

വിദഗ്ധരല്ലാത്ത സാധാരണക്കാരായ നാലംഗ സംഘമാണ് മൂന്ന് ദിവസത്തെ ബഹിരാകാശ സഞ്ചാരത്തിനുശേഷം ഭൂമിയിലെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2021, 03:12 PM IST
  • ചരിത്രയാത്രക്ക് പരിസമാപ്തി കുറിച്ച് സ്പേസ് എക്സ് പേടകത്തിൽ ബഹിരാകാശ യാത്ര നടത്തിയ നാല് യാത്രികരും സുരക്ഷിതരായി തിരികെയെത്തി.
  • മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ശേഷമാണ് മടക്കം.
  • ബഹിരാകാശ വിദഗ്ധരായ ഒരാൾ പോലുമില്ലാതെയാണ് യാത്ര പൂർത്തിയാക്കിയത്.
ചരിത്രമെഴുതി SpaceX; ബഹിരാകാശയാത്ര വിജയകരമായി പൂർത്തീകരിച്ച് നാലം​ഗ സംഘം മടങ്ങിയെത്തി

ന്യൂഡൽഹി: നിഗൂഢതകളും വിസ്മയങ്ങളും നിറഞ്ഞ ബഹിരാകാശ ടൂറിസത്തിന്റെ (Space Tourism) തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന റെസിലിയൻസ് ദൗത്യം പൂർണവിജയം. വിദ​ഗ്ധർ ആരുമില്ലാതെ സ്പേസ് എക്സ് (Space X) പേടകം മൂന്നുദിവസത്തെ യാത്രയ്ക്ക് ശേഷം ഭൂമിയിൽ (Earth) തിരിച്ചെത്തി. സാധാരണക്കാരായ നാല് യാത്രക്കാരുമായി (Civilians) അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഡ്രാഗൺ ക്യാപ്സ്യൂൾ (Dragon Capsule) സുരക്ഷിതമായി ഇറങ്ങിയത്. ഫാൽക്കൺ 9 എന്ന റോക്കറ്റിലാണ് സംഘം ബഹിരാകാശ പര്യടനം നടത്തിയത്

ബഹിരാകാശ പരിവേഷണരംഗത്ത് ചരിത്രമെഴുതിയാണ് ഇലോൺ മസ്‌കിന്റെ സ്പേസ് എക്സിലെ ഡ്രാഗൺ ക്യാപ്സ്യൂൾ ഭൂമിയെ തൊട്ടത്.
ഫ്ലോറിഡയുടെ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ പ്രാദേശിക സമയം വൈകിട്ട് 7.30ന് നാല് പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം സുരക്ഷിതമായി ഇറങ്ങി. ഈ ചരിത്ര യാത്രയ്ക്കായി 200 ദശലക്ഷം ഡോളറാണ് ഇ–കൊമേഴ്സ് കമ്പനിയുടമ ജാരദ് ഐസക്മാൻ മുടക്കിയത്. 'അതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ഇതൊരു തുടക്കം മാത്രം' - ജറേദ് ഐസക്മാൻ പ്രതികരിച്ചു. 

Also Read: SpaceX Inspiration 4: ചരിത്രം കുറിച്ച് ബഹിരാകാശ ടൂറിസത്തിന് തുടക്കം; ആദ്യ സംഘം പുറപ്പെട്ടു

ജറേദ് ഐസക്മാൻ അടക്കം രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമാണ് സംഘത്തിലുള്ളത്. അർബുദത്തെ പൊരുതി ജയിച്ച ഫിസിഷ്യനും 29കാരിയുമായ ഹെയ് ലി ആർസിനെക്സും 51കാരിയായ ജിയോ സയൻറിസ്റ്റുമായ സിയാൻ പ്രോക്റ്ററുമാണ് വനിതാ യാത്രക്കാർ. യു.എസ് വ്യോമസേന മുൻ പൈലറ്റും എയ്റോസ്പേസ് ഡേറ്റാ എൻജനീയറുമായ 42കാരൻ ക്രിസ് സെംബ്രോസ്കിയാണ് നാലാമത്തെ യാത്രക്കാരൻ. പുതുചരിത്രത്തിന്റെ ഭാഗമായതിന്റെ ആവേശത്തിലായിരുന്നു ഭൂമിയെ തൊടുമ്പോൾ സഞ്ചാരികളെല്ലാവരും. 200 മില്ല്യൺ ഡോളറാണ് യാത്രയുടെ ചെലവ്.

Also Read:  SpaceX Inspiration4: ചരിത്രത്തിലാദ്യമായി നാല് സാധാരണക്കാർ ബഹിരാകാശത്തിലേക്ക്, ചിത്രങ്ങൾ കാണാം 

ബഹിരാകാശ പര്യടനം നടത്തുന്ന ആദ്യ സംഘമല്ല ഇൻസ്പിരേഷൻ 4. എന്നാൽ വിദഗ്ധ ബഹിരാകാശ സഞ്ചാരികളുടെ സഹായമില്ലാതെ യാത്ര നടത്തിയതുകൊണ്ടാണ് ഇവരുടെ ദൗത്യം ചരിത്രത്തിലിടം നേടിയത്. ഭൗമോപരിതലത്തിൽ നിന്ന് 160 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ, ദിവസവും 15 വട്ടം ഇവർ ഭൂമിയെ ചുറ്റി. ആറ് മാസം മുമ്പാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. ഇലോണ്‍ മസ്കിന്‍റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യഘട്ട യാത്രയാണിത്.

Also Read: ആകാശം ഉള്ളപ്പോള്‍ യാത്രയ്ക്കായി എന്തിന് ഭൂമി കുഴിക്കണം?

ഇതിനിടെ ഹോളിവുഡ് താരം ടോം ക്രൂസുമായും (Tom Cruise) ഫോണിൽ സംസാരിച്ചു. സ്പേസ് എക്സിന്റെ (Space X) സഹായത്തോടെ നിർമിക്കുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിന് വേണ്ടിയാണ് താരം സഞ്ചാരികളുമായി ആശയവിനിമയം നടത്തിയത്. ഭൂമിയിൽ (Earth) നിന്നായിരുന്നു പേടകം പൂർണമായി നിയന്ത്രിച്ചിരുന്നത്. വിനോദ സഞ്ചാരമെന്നതിനപ്പുറം സ്പേസ് എക്സ് ബഹിരാകാശത്ത് ഏതെങ്കിലും തരത്തിലുള്ള പഠനങ്ങൾ നടത്തിയിരുന്നോയെന്ന് വ്യക്തമല്ല. സ്പേസ് എക്സിന്റെ അടുത്ത യാത്ര മൂന്ന് ശതകോടീശ്വരന്മാരുമായി (Billionaires) ജനുവരിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News