WhatsApp: 22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിച്ചതായി വാട്‌സാപ്പ്‌, കാരണങ്ങൾ കേട്ടാൽ

പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം ചെറുക്കുന്നതിനുള്ള തങ്ങളുടെ പ്രതിരോധ നടപടികൾ ഉണ്ടെന്ന് വാട്സാപ്പ് പറയുന്നു

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 12:33 PM IST
  • നിരവധി സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ മുമ്പ് വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് പുത്തൻ നടപടി
  • പ്ലാറ്റ്‌ഫോം ദുരുപയോഗം ചെറുക്കുന്നതിന് തങ്ങൾക്ക് പ്രതിരോധ നടപടികൾ ഉണ്ടെന്ന് വാട്സാപ്പ്
  • ലഭിച്ച പരാതികളുടെ വിശദാംശങ്ങളും സ്വീകരിച്ച നടപടികളും ഇതിൽ പരാമർശിക്കുന്നുമുണ്ട്
WhatsApp: 22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിച്ചതായി വാട്‌സാപ്പ്‌, കാരണങ്ങൾ കേട്ടാൽ

New Delhi: 22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിച്ചതായി വാട്സാപ്പ്. ജൂണിലെ കണക്കുകളാണ് കമ്പനി പുറത്ത് വിട്ടത്. വിവിധ പരാതികൾ, നിയമലംഘനം എന്നിവ കണക്കിലെടുത്താണ് വാട്സാപ്പിൻറെ നടപടി. മെയ് മാസത്തിൽ 19 ലക്ഷവും, എപ്രിലിൽ 16 ലക്ഷവും മാർച്ചിൽ 18.5 ലക്ഷവും അക്കൗണ്ടുകളാണ് വാട്സാപ്പ് പൂട്ടിച്ചത്.

കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന പുതിയ ഐടി നിയമങ്ങൾ, വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ (50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള) എല്ലാ മാസവും തങ്ങളുടെ കംപ്ലയിൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ലഭിച്ച പരാതികളുടെ വിശദാംശങ്ങളും സ്വീകരിച്ച നടപടികളും ഇതിൽ പരാമർശിക്കുന്നുമുണ്ട്.

ALSO READ: Oppo Reno 8: റെനോ-8ഉം, എൻകോ എക്സ്ടുവും കുറഞ്ഞ വിലയിൽ വേണോ? ഇതൊന്ന് നോക്കൂ

വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങൾ, വ്യാജവാർത്തകൾ എന്നിവയിൽ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നതിനെച്ചൊല്ലി നിരവധി സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ മുമ്പ് വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് പുത്തൻ നടപടിക്രമം നിലവിൽ വന്നത്.

പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം ചെറുക്കുന്നതിനുള്ള തങ്ങളുടെ പ്രതിരോധ നടപടികൾ ഉണ്ടെന്ന് WhatsApp പറഞ്ഞു. +91 ഫോൺ നമ്പർ പ്രിഫിക്‌സ് വഴിയാണ് ഒരു ഇന്ത്യൻ വാട്സാപ്പ് അക്കൗണ്ട് തിരിച്ചറിയുന്നത്.ഉപയോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്‌ബാക്ക് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഉൾപ്പെടുന്നതായി വാട്സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വർഷങ്ങളായി, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്തുന്നതിനായി ഞങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ്… ടെക്നോളജി എന്നിവ ഉപയോഗിക്കാറുണ്ടെന്ന് വാട്ട്‌സ്ആപ്പ് പ്രസ്താവനയിൽ പറഞ്ഞു. 2022 ജൂണിൽ 632 പരാതികൾ ലഭിച്ചു, 64 അക്കൗണ്ടുകൾക്കെതിരെ "നടപടി" എടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

ALSO READ : Battlegrounds Mobile India ലോഞ്ച് ചെയ്ത് ഒരാഴ്ചക്കിടെ നേടിയത് ഒരു കോടി ഡൗൺലോഡ്, ഇന്നും നാളെയുമായി BGMIൽ പ്രത്യേക ലോഞ്ച് പാർട്ടി, സമ്മാനം ആറ് ലക്ഷം രൂപ

ആകെ ലഭിച്ച പരാതികളിൽ, 426 എണ്ണം അക്കൗണ്ടുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടതാണ്, മറ്റുള്ളവ അക്കൗണ്ട് ബാക്കപ്പ് പ്രൊഡക്ട് ബാക്കപ്പ്, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലാണ്.എല്ലാ പരാതികളോടും ഞങ്ങൾ പ്രതികരിക്കുന്നു-വാട്സാപ്പ് പ്രസ്താവനയിൽ പറഞ്ഞു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News