Feet Care: പാദങ്ങള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കാരണം മണ്ണും പൊടിയും വിയര്‍പ്പും കൊണ്ട് നമ്മുടെ പാദങ്ങള്‍ പെട്ടെന്ന് മലിനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് രാത്രി ഉറങ്ങുന്നതിനുമുമ്പ് പാദങ്ങൾ നന്നായി കഴുകണം. ഇങ്ങനെ ചെയ്യുന്നതുവഴി ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്.
Samudrik Shastra About Feet: സാമുദ്രിക് ശാസ്ത്രം പറയുന്നതനുസരിച്ച് ഒരു വ്യക്തിയുടെ പാദങ്ങള്‍ ആ വ്യക്തിയുടെ ഭാഗ്യത്തെ ഒരു പരിധി വരെ നിയന്ത്രിക്കുന്നു. അതായത്, നിങ്ങളുടെ പാദങ്ങള്‍ വരാനിരിയ്ക്കുന്ന ശുഭ, അശുഭ കാര്യങ്ങളുടെ സൂചന നല്കുന്നു.
വിണ്ടുകീറിയ പാദങ്ങളൾ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ഇത് ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമല്ലെങ്കിലും ചില സമയങ്ങളിൽ ഇത് അരോചകവും വേദനാജനകവുമാണ്. നമ്മുടെ പാദങ്ങളുടെ കാര്യത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പൂറ്റി വിണ്ടുകീറുന്നത് നിർജ്ജീവമായ ചർമ്മത്തിന്റെ വളർച്ചയും വരൾച്ചയും മൂലമാണ്. ചർമ്മം ചെറുതായി കഠിനമാകുമ്പോൾ അവയ്ക്ക് പരിചരണം ആവശ്യമാണ്.
കാല്പ്പാദങ്ങള് സുന്ദരമായും വൃത്തിയായും സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പാദങ്ങൾ മനോഹരമാക്കാന്‍ പെഡിക്യൂർ ചെയ്യാൻ ബ്യൂട്ടി പാർലറുകൾ പോകുന്നവരാണ് പലരും. ആരോഗ്യകരമായ സുന്ദരമായ പാദങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.