മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും
എനിക്ക് ഒരിക്കലും അത്തരമൊരു ആഗ്രഹം തോന്നിയിട്ടില്ല. ഞാൻ എപ്പോഴും പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അവർ സിനിമ കാണണം, ചിത്രം വിജയിക്കണം എന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.' എന്നാണ് ഇംതിയാസ് അലി തുറന്ന് പറഞ്ഞത്.
ഭാഗ്യത്തിന് താൻ കയ്യിൽ കൊണ്ട് വന്ന ഹാന്റ് ബാഗിൽ തന്റെ ആഭരണങ്ങളെല്ലാം ഉണ്ടായിരുന്നതിനാൽ അവ മാത്രം നഷ്ടപ്പെട്ടില്ലെന്നും താരം വ്യക്തമാക്കി. ഫ്രാൻസിൽ എത്തിയ ശേഷം സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് പൂജ ഹെഗ്ഡെയും ഒപ്പമുള്ളവരും ഈ കാര്യം അറിഞ്ഞത്. കാര്യം അറിഞ്ഞപ്പോൾ തന്നേക്കാൾ ആശങ്ക തന്റെ മാനേജർക്കായിരുന്നു എന്ന് താരം വെളിപ്പെടുത്തി.
സിനിമ കാണുക മാത്രമല്ല അതിനെ കുറിച്ച് എഴുതിവയ്ക്കുന്ന ശീലവും അദ്ദേഹത്തിനുണ്ട്. ചലചിത്രമേളയുടെ ഇരുപത്തിയാറ് വർഷത്തെ പുസ്തകങ്ങളും ബുള്ളറ്റിനുകളും ശാന്തന്റെ കയ്യിലിന്നുമുണ്ട്.
അനശ്വര പ്രതിഭ ജി.അരവിന്ദന്റെ കുമ്മാട്ടിയുടെ പുതുക്കിയ 4K പതിപ്പിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിലെ അണിയറപ്രവത്തകരും ഫിലിം ആർക്കിവിസ്റ്റ് ശിവേന്ദ്ര സിംഗ് ദുൻഗർപുർ, അടൂർ ഗോപാലകൃഷ്ണൻ, സക്കറിയ, കല്പറ്റ നാരായണൻ തുടങ്ങി പ്രശസ്തരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.