Malavika Jayaram Wedding: മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇവരുടെ മകളായ മാളവിക എന്ന ചക്കിയുടെ വിവാഹം അടുത്ത ദിവസമാണ് കഴിഞ്ഞത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖ നടി നടന്മാർ പങ്കെടുത്തിരുന്നു വിവാഹത്തിന്.(Photo Courtesy: Magic Motion Media)
നടൻ ജയറാമിന് പിറന്നാൾ ആശംസകൾ നേർന്ന് കാളിദാസും മാളവികയും. അപ്പയ്ക്കൊപ്പമുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ചിത്രമാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. മാളവികയും അച്ഛനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ബാലതാരമായി അഭിനയിച്ച് പിന്നീട് നായകനായി മാറിയ താരപുത്രനാണ് കാളിദാസ് ജയറാം. മലയാളികളുടെ പ്രിയപ്പെട്ട നടനായ ജയറാമിന്റെ മകനായ കാളിദാസ്, 2000-ൽ അച്ഛനൊപ്പം തന്നെയാണ് ബാലതാരമായി അഭിനയിച്ച് തുടങ്ങിയത്.
താരകുടുംബങ്ങളുടെ വിശേഷം അറിയാൻ മലയാളികൾക്ക് ഏറെ താൽപര്യമാണ്. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും നടി പാർവതിയുമായുള്ള വിവാഹവും പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തപ്പോഴും പാർവതി എന്ന താരത്തിനോടുള്ള ഇഷ്ടത്തിൽ മലയാളികൾക്ക് ഒട്ടും കുറവ് വന്നില്ല
നടൻ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ദുബായിൽ വെച്ച് എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'ഹബീബി' എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.