ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോൺഗ്രസും യുഡിഎഫും കടന്ന് പോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സതീശന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു
സിപിഎം 12, സിപിഐ 4, ജനതാദൾ എസ് 1, കേരള കോൺഗ്രസ് എം 1, എൻസിപി 1 എന്നിങ്ങനെയാണ് മന്ത്രിമാരുടെ വിഭജനം പൂർത്തിയായത്. രണ്ട് മന്ത്രിസ്ഥാനങ്ങളിൽ ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തുടങ്ങിയ രൂക്ഷമായ വിഭാഗീയത ചെറുക്കാൻ സംസ്ഥാന നേതൃത്വം ഇടപെടൽ ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ പുതിയ ചേരിക്കെതിരെ ശക്തമായി നീങ്ങാനാണ് സുധാകരനെ പിന്തുണയ്ക്കുന്ന പക്ഷത്തുള്ള നേതാക്കളുടെ തീരുമാനം
നിയമസഭയിൽ ഇടത് മുന്നണിക്ക് മികച്ച വിജയം നേടാനാകുമെന്നാണ് മുന്നണി യോഗം വിലയിരുത്തുന്നത്. ഘടകകക്ഷികൾ ഐക്യത്തോടെ പ്രവർത്തിച്ചു. കേരളത്തിലെ ഇടത് മുന്നണി സർക്കാർ നടത്തിയ മികച്ച ഭരണത്തിന് വലിയ ജനകീയ അംഗീകാരം ലഭിക്കുമെന്നാണ് വിലയിരുത്തൽ
മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമാണ് ജോൺ ബ്രിട്ടാസ്. സിപിഎം സംസ്ഥാന സമിതിയംഗമാണ് ഡോ.വി ശിവദാസൻ. ഡോ. വി ശിവദാസൻ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു
ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഹൈക്കോടതി വിമർശിച്ചു
കഴിഞ്ഞ ദിവസം കെഎം ഷാജിയുടെ കണ്ണൂർ ചാലാടിലെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അരക്കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചു. തുടർന്നാണ് ചോദ്യം ചെയ്യിലന് ഹാജരാകാൻ നോട്ടീസ് നൽകിയത്
കണ്ണൂരിലെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെഎം ഷാജിയെ സർക്കാർ ബലിയാടാക്കാൻ ശ്രമിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും സാദിഖലി തങ്ങൾ
സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും ലോകായുക്ത നിർദേശിച്ചിരുന്നു. രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നാണ് മന്ത്രിയുടെ വാദം
ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജർ നിയമനത്തിനുള്ള യോഗ്യത അദീബിന്റെ യോഗ്യതക്ക് അനുസരിച്ച് മാറ്റാൻ ജലീൽ നിർദേശിച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. ജനറൽ മാനേജർ തസ്തികയ്ക്കുള്ള യോഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നായിരുന്നു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്
തെരഞ്ഞെടുപ്പിൽ പരിഗണന നൽകാത്ത സാഹചര്യത്തിലാണ് പി സി ചാക്കോ രാജിക്കായി ഒരുങ്ങിയത്. കേരളത്തിൽ കോൺഗ്രസെന്ന് പാർട്ടയില്ല എ കോൺഗ്രസും ഐ കോൺഗ്രസുമാണുള്ളതെന്ന് പി സി ചാക്കോ കുറ്റപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 400 സീറ്റിന് പകരം ഇത്തവണ ലഭിച്ചത് 165 സീറ്റ് മാത്രം. മുന്നണി മര്യാദ പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് മുമ്പ് പ്രതികരിക്കാതെന്ന് മാണി സി കാപ്പൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.