സർക്കാരിന്റെയും എൽഡിഎഫിന്റെയും പ്രഖ്യാപിത നയങ്ങൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൃക്കാക്കരയിൽ വ്യക്തമാക്കിയത്. തൃക്കാക്കര തിരഞ്ഞെടുപ്പിലെ പരാജയഭീതി കാരണമാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെന്നും മുഖപത്രത്തിലുണ്ട്.
Kerala Budget 2022: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് (Kerala Budget 2022) ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. ബജറ്റിൽ സംസ്ഥാനത്ത് പുതിയ നാല് സയൻസ് പാർക്കുകൾ അനുവദിച്ചിട്ടുണ്ട്. 1000 കോടി രൂപ മുതൽ മുടക്കിലാണ് സയൻസ് പാർക്കുകൾ വരുന്നത്.
Kerala Budget 2022: ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ബജറ്റാണ് ഇത്തവണ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് തയ്യാറിയാക്കിയിരിക്കുന്നത് ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Kerala Budget 2022: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. കഴിഞ്ഞ വർഷം മുൻ സർക്കാരിന്റെ അവസാന വർഷത്തെ ബജറ്റിലെ തിരുത്തലുകളാണ് മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത്.
CPM State Conference: സിപിഎം രൂപംകൊണ്ട ശേഷം വിഎസ് ഇല്ലാതെ ആദ്യ സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് കൊച്ചിയിൽ ചേരും. 92 ന് ശേഷം നടന്ന സമ്മേളനങ്ങളിലെല്ലാം വിഎസ് ഉയർത്തിയ വിഷയങ്ങളെ കുറിച്ചായിരുന്നു ചർച്ചകളെല്ലാം.
ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുമ്പോൾ ഒരുപാട് കുടുംബങ്ങൾ പുലരുന്നുണ്ടെന്നും മായം ചേർക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാർക്ക് കുറഞ്ഞ ചിലവിൽ കഴിക്കാൻ സാധിക്കുന്നുണ്ടെന്നും വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതൽ അർത്ഥവത്താക്കാനും ജനകീയ ഹോട്ടൽ സംരംഭത്തെ കൂടുതൽ മികവുറ്റതാക്കി മാറ്റാനും കൈകൾ കോർക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. വിശപ്പു രഹിത കേരളത്തിനായി അക്ഷീണം പ്രയത്നിക്കുന്ന അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.