തിരുവനന്തപുരം: Kerala Budget 2022: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് (Kerala Budget 2022) ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. ബജറ്റിൽ സംസ്ഥാനത്ത് പുതിയ നാല് സയൻസ് പാർക്കുകൾ അനുവദിച്ചിട്ടുണ്ട്. 1000 കോടി രൂപ മുതൽ മുടക്കിലാണ് സയൻസ് പാർക്കുകൾ വരുന്നത്.
സയൻസ് പാർക്കുകൾ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സമീപമാണ് ആരംഭിക്കുക. ഡിജിറ്റൽ സർവകലശാലയ്ക്കു സമീപം ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിക്കും. ഓരോ സയൻസ് പാർക്കും 200 കോടി രൂപ മുതൽ മുടക്കിലുള്ളതും 10 ലക്ഷം ച.അടി വിസ്തീർണമുള്ളതായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Also Red: Kerala Budget 2022: വിലക്കയറ്റം തടയും, ഭക്ഷ്യസുരക്ഷ ഉറപ്പ്, ബജറ്റിൽ അനുവദിച്ചത് 2000 കോടി
പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും പദ്ധതിക്കായി ഉപകരണ സംഭരണ ഫണ്ട് രൂപീകരിക്കുമെന്നും. ഉപകരണങ്ങൾ വാങ്ങുന്നതിനായി സ്വകാര്യാ വ്യാവസായിക സ്ഥാപനങ്ങളിൽ നിന്നും കേന്ദ്രസർക്കാരിൽനിന്നും ഫണ്ട് സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മൊത്തത്തിലുള്ള ക്രമീകരണത്തിനായി കേരള സയൻസ് പാർക്ക് കമ്പനി ലിമിറ്റഡ് എന്ന പേരിൽ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കും. കൂടാതെ ആഗോള ശാസ്ത്രോത്സവത്തിന് നാല് കോടി രൂപ മാറ്റിവയ്ക്കുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.