Stray Dog Attack: പേവിഷ വാക്സിൻ ഗുണനിലവാരത്തിലെ ആശങ്ക അകറ്റാൻ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. വാക്സിൻ വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
ഒരു കാലത്ത് കരിമ്പ് കൃഷിക്കും ശർക്കര നിർമ്മാണത്തിനും ഏറെ പ്രശസ്തമായിരുന്ന സ്വന്തം ഗ്രാമത്തിന്റെ കാർഷിക പൈതൃകം തിരികെ പിടിക്കാനുള്ള ശ്രമമാണ് വള്ളിക്കോട് സ്വദേശി ശരത് സന്തോഷ് എന്ന യുവസംരംഭകന് ശർക്കര നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ പ്രേരണയായത്.
Street Dog Assault: കഴിഞ്ഞ മാസം 14 ന് രാവിലെ പാല് വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്
നിലവിൽ ആലപ്പുഴ ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പറഞ്ഞു. മണിമല,അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് അപകടനിലയിലല്ല. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതിനാൽ പമ്പ നദിയിൽ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. ഇവിടെയും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും. എൻ ഡി ആർ എഫ് സംഘം ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും സന്ദർശനം നടത്തുമെന്നും കളക്ടർ.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവാക്കൾ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കരകവിഞ്ഞൊഴുകിയ കക്കാട്ടാറിലൂടെ ഒഴുകിവന്ന കാട്ടുതടികളും മറ്റും നീന്തിപിടിയ്ക്കാനായി ശ്രമിച്ചത്.
Sabarimala Updates : പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്.
പത്തനംതിട്ട നഗരസഭാ പരിധിയിൽ നടക്കുന്ന അനധികൃത പാറ ഖനനമായിരുന്നു ഇന്ന് ചേർന്ന പത്തനംതിട്ട നഗരസഭാ യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇത് സംബന്ധിച്ച ഫയലുകൾ ആവശ്യപ്പെട്ടപ്പോൾ ബന്ധപ്പെട്ട ജീവനക്കാർ എല്ലാം അവധിയാണെന്ന് മുൻസിപ്പൽ സെക്രട്ടറി മറുപടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്ഡ പരസ്പരം വാക്കേറ്റവും തർക്കവും ആരംഭിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.