കഴിഞ്ഞ മാസമാണ് ഇടുക്കി പുറ്റടിയിലെ സ്പൈസസ് പാർക്കിൽ ജൈവ ഏലത്തിന്റെ ആദ്യ ലേലം നടന്നത്. കിലോയ്ക്ക് 2000 രൂപയിൽ അധികം വില പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിൻറെ പകുതി മാത്രമാണ് ലേലത്തിൽ ലഭിച്ചത്. പൂർണമായും ജൈവകൃഷി ചെയ്തിരുന്ന കർഷകർക്ക് ഇത് വലിയ തിരിച്ചടിയായി.
സംഗീതം, നൃത്തം, കൂടാതെ സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ , മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, കുട്ടികളുടെ കളിസ്ഥലം, തിയേറ്റർ എന്നിവയെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്
പ്രതിസന്ധികൾക്കൊപ്പം ചിലവേറിയ പരിപാലനംകൂടിയാകുമ്പോൾ വൻകിട കൃഷികാർക്ക് പോലും പിടിച്ചുനിൽക്കുന്നത് ശ്രമകരമാണ്. ഈ ഘട്ടത്തിലാണ് മികച്ച വിളവും കൂടുതല്‍ പ്രതിരോധ ശേഷിയുമുള്ള ചെടി സ്വന്തമായി വികസിപ്പിച്ച്, ഏലം കൃഷി കൂടുതല്‍ ലാഭകരമാക്കി കുമളി ആനവിലാസം സ്വദേശിയായ ജെയിംസ് എന്ന കര്ഷകന് ശ്രദ്ധേയനാകുന്നത്.
ഇടിഞ്ഞു താഴ്ന്ന പൈനാപ്പിൾ വില കുതിച്ചു കയറുന്നതിന്റെ ആശ്വാസത്തിലാണ് പൈനാപ്പിൾ കർഷകർ. ഉൽപാദനത്തിൽ ഉണ്ടായ വലിയ കുറവും ഓണം വിപണിയിൽ ഉണ്ടായ വൻ ഡിമാൻഡുമാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പൈനാപ്പിൾ വലിയ തോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്.
കൃഷി നാശത്തിനൊപ്പം മഴ ശക്തമായി തുടരുന്നതിനാല്‍ ഏലത്തിന് അഴുകല്‍ രോഗവും വ്യാപകമാണ്. മഴയ്ക്ക് ശമനമുണ്ടായില്ലെങ്കില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. നിലവിലെ വലിയ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര സഹായം നല്‍കണമെന്ന ആവശ്യമാണ് ഏലം കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നത്.
രണ്ടാഴ്ചയോളമായി ഇടുക്കിയിൽ തുടരുന്ന കനത്ത മഴ മൂലം ഏലച്ചെടികളില്‍ അഴുകല്‍ രോഗം വ്യാപകമാകുന്നുണ്ട്. ഇടുക്കി ജില്ലയില്‍ ഇനിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ നീണ്ടു നില്‍ക്കുന്നത് കൂടുതല്‍ ഏലം ചെടികള്‍ നശിക്കാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് കർഷകർ.
കഴിഞ്ഞ വർഷം ഉണ്ടായ കടുത്ത വേനലും, പിന്നാലെയെത്തിയ തുടർച്ചയായ മഴയും മൂലം ഏക്കറുകണക്കിന് സ്ഥലത്തെ ഏലം കൃഷി നശിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഏലം കൃഷി പ്രതിസന്ധിയിലായി.
മുല്ലപ്പൂവിന്റെ വില കുത്തനെ ഉയർന്നു . തമിഴ്നട്ടിലും കേരളത്തിലും വിവാഹങ്ങൾ കൂടിയ സാഹചര്യത്തിലാണ് വില ഉയർന്നത് . കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂവിന് ശനിയാഴ്ച വില 1000രൂപയിലെത്തി . ഇനിയും വില കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത് .
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.