2019ൽ ഇറങ്ങിയ ഒരു അഡാർ ലൗ (ORU ADAAR LOVE) എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് തന്റേതായ ഇടം നേടിയെടുത്ത താരമാണ് പ്രിയ പ്രകാശ് വാര്യർ (Priya Prakash Varrier). ഒറ്റ കണ്ണിറുക്കലിലൂടെ ആരാധകരുടെ ഹൃദയത്തിലാണ് താരം ഇടം നേടിയത്. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും ഗാനവും താരത്തിന്റെ കണ്ണിറുക്കലും ഏറെ ശ്രദ്ധ നേടി. മലയാളത്തിൽ പിന്നീട് താരത്തിന്റെതായി ചിത്രങ്ങൾ പുറത്തിറങ്ങിയില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.