മേയ് 9 നാസി ജർമനിക്കെതിരായ പോരാട്ടത്തിൽ റഷ്യയുടെ വിജയദിനമാണ്. നാസി ജർമ്മനിക്കെതിരെ നേടിയ വിജയം റഷ്യയിൽ വലിയ വിജയമായാണ് ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്ന് യുക്രൈനിലെ സായുധ സേനയുടെ ജനറൽ സ്റ്റാഫിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Russia Ukraine War: യുക്രൈനിലെ ആദ്യഘട്ട യുദ്ധം അവസാനിച്ചെന്ന് റഷ്യ. പ്രതിരോധത്തിൽ പിന്നോട്ടില്ലെന്ന സൂചന നൽകി യുക്രൈനും രംഗത്തുണ്ട്. കാറ്റില്ലെങ്കിലും കടൽ ശാന്തമാകില്ലെന്ന് സെലൻസ്കി വ്യക്തമാക്കി.
റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ടിലേക്കുള്ള ബൈഡന്റെ സന്ദർശനം ഏറെ നിർണായകമാണ്. എന്നാൽ യുക്രൈൻ സന്ദർശിക്കാൻ ബൈഡന് പദ്ധതിയില്ലെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.
Russia-Ukraine War Updates: കിഴക്കൻ യുക്രൈനിലെ സ്കൂളിന് നേരെ റഷ്യനടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഹാർകിവ് നഗരത്തിന് പുറത്തെ മെറേഫയിലെ സ്കൂളിനും, സാംസ്ക്കാരിക കേന്ദ്രത്തിനും നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്.
യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) യുക്രൈന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയുമായി (Volodymyr Zelenskyy) ഇന്ന് ഫോണില്‍ സംസാരിക്കുമെന്ന് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.