Siddique Kappan Bail : 45,000 രൂപ കൈവശം വെക്കുന്നതും അത് ബാങ്ക് മുഖേന ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമൊക്കെ വലിയ കുറ്റമായി കണ്ട പൊലീസ് ഭീകരതയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെയുള്ള ശക്തമായ നടപടിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.
ഒരു പൗരന്റെ എല്ലാ വിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ അടക്കപ്പെട്ട മാധ്യമ പ്രവര്ത്തകന് സിദ്ധിഖ് കാപ്പന്റെ മകള്‍ എന്ന് പരിചയപ്പെടുത്തിയാണ് മെഹനാസ് പ്രസംഗം തുടങ്ങുന്നത്. ഇന്ന് ഓരോ ഭാരതീയനും അവന് എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തെരഞ്ഞെടക്കണം എന്നെല്ലാം ചോയ്സുകളുണ്ട്, അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.
ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹത്രാസിലേക്ക് പോകുമ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തത്
ഹത്റാസിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുപി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ചുമത്തിയത്.
സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് ചുമത്തിയിരുന്ന സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ക്രിമിനൽ നടപടി ചട്ടം 116 (6) പ്രകാരമുള്ള കുറ്റമാണ് മഥുര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഒഴിവാക്കിയത്
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയായിരുന്നു സുപ്രീംകോടതി ഇടപെടല്‍. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് 5 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യ കാലാവധിക്കിടയിൽ ഏതെങ്കിലും മാധ്യമത്തിനോ സമൂഹമാധ്യമത്തിലോ ഇന്റർവ്യൂ കൊടുക്കാൻ പാടില്ലെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.