പേശികളുടെ ആരോഗ്യം, ഊർജ്ജം തുടങ്ങിയവയ്ക്ക് അത്യാവശ്യമാണ് മഗ്നീഷ്യം. മഗ്നീഷ്യം കുറയുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. മഗ്നീഷ്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
മഗ്നീഷ്യം ശരിയായ രക്തയോട്ടത്തിന് സഹായിക്കുന്നു. ശരീരത്തിൽ മഗ്നീഷ്യം കുറയുന്നത് ഇടയ്ക്കിടെ തലവേദനയുണ്ടാകും. മൈഗ്രെയ്നും സാധ്യതയുണ്ട്.
മഗ്നീഷ്യം ദഹനത്തെ മെച്ചപ്പടുത്തുന്നു. മഗ്നീഷ്യം കുറയുന്നത് ഓക്കാനം, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകും.
പേശികളുടെ ആരോഗ്യത്തിന് മഗ്നീഷ്യം അത്യാവശ്യമാണ്. മഗ്നീഷ്യം കുറയുമ്പോൾ പേശിവലിവുണ്ടാകും.
ഹൃദയമിടിപ്പ് സാധാരണ നിലയിലായിരിക്കാൻ സഹായിക്കുന്നതാണ് മഗ്നീഷ്യം. അഥിനാൽ മഗ്നീഷ്യം കുറയുന്നത് ഹൃദയമിടിപ്പ് അസാധാരണ ഗതിയിലാകാൻ കാരണമാകും.
മഗ്നീഷ്യം കുറയുന്നത് നാഡികളുടെ പ്രവർത്തനത്തെ ബാധിക്കും. കൈ കാലുകളിൽ മരവിപ്പ് ഉണ്ടാകാൻ കാരണമാകും.
എപ്പോഴും ക്ഷീണം തോന്നിക്കുന്നുണ്ടെങ്കിൽ നിസാരമാക്കരുത്. ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞതാകാൻ സാധ്യതയുണ്ട്. കാരണം ശരീരത്തിന് ഊർജം നൽകാൻ മഗ്നീഷ്യം ആവശ്യമാണ്.
മഗ്നീഷ്യം മെലറ്റോണിനെ നിയന്ത്രിക്കുന്നു. ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ അത് ഉറക്കത്തെ ബാധിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.