രോഗങ്ങളെ ചെറുക്കാനും ക്ഷീണമകറ്റാനും; മുരിങ്ങയിലയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്!
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും.
തളർച്ച, ക്ഷീണം എന്നിവ അകറ്റാൻ മുരിങ്ങ ഇല നല്ലതാണ്. മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാൻ സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ മുരിങ്ങ ഇലകളിൽ അടങ്ങിയിട്ടുണ്ട്.
മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും മുരിങ്ങയിലയ്ക്ക് സാധിക്കും.
അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇല. അതിനാൽ സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും ഇവ സഹായിക്കുന്നു.
മുരിങ്ങ വീക്കം തടയാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി സവിശേഷതയാൽ സമ്പന്നമാണ്.
മലബന്ധം, ഗ്യാസ്ട്രൈറ്റിസ്, വൻകുടൽ അൾസർ എന്നിവയാൽ ബുദ്ധിമുട്ടുന്നവർ മുരിങ്ങയുടെ ഇലകൾ ഭക്ഷണത്തിൽ ചേർക്കാവുന്നതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.