ബൊമാകോ: മാലിയിൽ (Mali) ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 50 ൽ അധികം അൽഖ്വയ്ദ (Al-Qaeda) തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നാല് ഭീകരരെ പിടികൂടിയിട്ടുമുണ്ട്. ഭീകരാക്രമണത്തിനായി അതിർത്തി പ്രദേശങ്ങളിൽ ചാവേറുകൾ തയ്യാറെടുക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഫ്രാൻസിന്റെ ഈ നീക്കം.
മേഖലയിൽ കലാപം തടയാൻ വളരെയധികം ബുദ്ധിമുട്ടാണെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി (French Defence Minister) ഫ്ളോറൻസ് പാർലി സർക്കാർ പ്രതിനിധികളെ സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു. ആക്രമണം നടത്തിയത് ഫ്രാൻസിന്റെ നേതൃത്വത്തിലുളള ബാർഖാനെ ഫോഴ്സാണ്. 2014 ൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാൻ ഫ്രഞ്ച് സർക്കാർ രൂപീകരിച്ച സേനയാണ് ബാർഖാനെ ഫോഴ്സ്. സംഭവം നടന്നത് വെള്ളിയാഴ്ചയാണ്.
Also read:: ന്യുസിലാൻഡിന്റെ ആദ്യ 'ഇന്ത്യൻ' മന്ത്രിയായി പ്രിയങ്ക രാധാകൃഷ്ണൻ
അതിർത്തി പ്രദേശത്ത് ഒരു വലിയ മോട്ടോർ സൈക്കിൾ വ്യൂഹം കണ്ടെത്തിയതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പാർലി അറിയിച്ചു. ആക്രമണം ആരംഭിച്ചതോടെ ഭീകരർ ഓടിരക്ഷപ്പെടാൻ തുടങ്ങുകയും മരങ്ങൾക്കിടയിൽ മറയുകയും ചെയ്തപ്പോൾ ഫ്രഞ്ച് സൈന്യം മിസൈലുകൾ (Missiles) വർഷിക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് ഫ്രെഡറിക് ബാർബ്രി വ്യക്തമാക്കി.
ഫ്രാൻസ് ഇസ്ലാമിക മതമൌലിക വാദത്തിനെതിരെ ശക്തമായ നിക്കങ്ങളാണ് നടത്തുന്നത്. മൂന്ന് ഭീകരാക്രമണങ്ങളാണ് കഴിഞ്ഞ മൂന്നു ആഴ്ചകൾക്കിടെ ഫ്രാൻസിൽ (France) അരങ്ങേറിയത്. അതുകൊണ്ടുതന്നെ ഭീകരാക്രമണ സാദ്ധ്യത മുന്നിൽ കണ്ട് കടുത്ത മുൻകരുതലാണ് ഫ്രാൻസ് എടുത്തിരിക്കുന്നത്.
Also read: ലാലേട്ടന്റെ ചുള്ളൻ ലുക്കിന് പിന്നിലെ രഹസ്യം ഇതാണ്...
ഗ്രേറ്റർ സഹാറിയിൽ ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യം വച്ചുള്ള മറ്റൊരു ഓപ്പറേഷനും 3000 സൈനികരെ അണിനിരത്തി നടക്കുന്നുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു. അവിടെനിന്നും ചാവേർ ആക്രമണത്തിനുള്ള കവചങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഈ സൈനിക നീക്കം അൽഖ്വയ്ദയുമായി (Al-Qaeda) ബന്ധമുള്ള മേഖലയിലെ അൻസാറുൽ ഗ്രൂപ്പിന് വലിയ ആഘാതമാണ് ഏറ്റിരിക്കുന്നത്. ഒരുമാസം മുൻപ് ആരംഭിച്ച ഓപ്പറേഷൻ പെട്ടെന്ന്തന്നെ വിജയത്തിലേക്ക് എത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)