ലണ്ടൺ : ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. ലിസ് ട്രസിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ തന്നെ പ്രശ്നത്തെ തുടർന്നാന്ന് ബ്രിട്ടണിന്റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിക്ക് അധികാരത്തിൽ എത്തിയതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിൽ തന്നെ രാജിവെക്കേണ്ടി വന്നത്. ലിസ് ട്രസുമായി ഉടക്കി രാജിവച്ച് ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ലെ ബ്രേവർമാൻ യുകെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. പ്രഖ്യാപിച്ച നികുതി ഇളവ് പദ്ധതിയിൽ നിന്നും ലിസ് വ്യതിചലിച്ചെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഒപ്പം കർണസർവേറ്റീവ് പാർട്ടിയുടെ മുതിർന്ന് അംഗങ്ങളും ടോറി നേതാവിനെതിരെ തിരിയുകും ചെയ്തു.
“സാഹചര്യം കണക്കിലെടുത്ത്, ഞാൻ എന്ത് ജനവിധിക്കാണോ തിരഞ്ഞെടുക്കപ്പെട്ടത് എനിക്ക് നടപ്പിലാക്കാൻ കഴിയില്ല… ഒരു പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ ഞാൻ പ്രധാനമന്ത്രിയായി തുടരും,” ലിസ് ട്രസ് മാധ്യമങ്ങളോടായി പറഞ്ഞു.
Liz Truss says she was resigning as UK PM, brought down by her economic programme that sent shockwaves through the markets & divided her Conservative Party just six weeks after she was appointed: Reuters
"I will remain as PM until a successor has been chosen," she says: Reuters
— ANI (@ANI) October 20, 2022
ALSO READ : British Prime Minister : ലിസ് ട്രസ് ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രി; ഇന്ത്യൻ വംശജൻ ഋഷി സുനകിന് തോൽവി
#WATCH | Liz Truss resigns as the Prime Minister of the United Kingdom
I am resigning as the leader of the Conservative party. I will remain as Prime Minister until a successor has been chosen: Liz Truss
(Source: Reuters) pic.twitter.com/nR2t0yOP30
— ANI (@ANI) October 20, 2022
ബ്രിട്ടണിലെ നാണയപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തിയതോടെ ട്രസ് സമ്മർദ്ദലാകുകയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണാനന്തരത്തിന് ശേഷം ലിസ് തന്റെ രാഷ്ട്രപരമായ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിനിടെയാണ് ധനമന്ത്രി ക്വാസി ക്വാർട്ടെങ്ങിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.
ജൂലൈ ഏഴിനാണ് ബോറിസ് ജോൺസൺ കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിൽ നിന്നും രാജിവെക്കുന്നത്. തുടർന്ന് സെപ്റ്റംബർ 5ന് ലിസിനെ ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. 2015ൽ കൺസർവേറ്റീവ് പാർട്ടി ബ്രിട്ടണിൽ അധികാത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിയ നാലാമത്തെ നേതാവാണ് ലിസ് ട്രസ്. ഇന്ത്യൻ വംശജൻ ഋഷി സുനക്കിനെ കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചാണ് ലിസ് ടോറി നേതാവാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...