കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആക്ടിങ് ധനമന്ത്രി (Finance minister) ഖാലിദ് പയേന്ദ രാജിവച്ച് രാജ്യം വിട്ടു. താലിബാൻ തീവ്രവാദികൾ പ്രധാന കസ്റ്റംസ് പോസ്റ്റുകൾ പിടിച്ചടക്കി അതിവേഗം രാജ്യത്ത് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന ഖാലിദ് പയേന്ദ രാജ്യം വിട്ടത്.
രാജ്യത്തെ കസ്റ്റംസ് പോയിന്റുകള്‍ താലിബാന്‍ പിടിച്ചെടുക്കുകയും നികുതി വരുമാനം കുത്തനെ ഇടിയുകയും ചെയ്തതിന് പിന്നാലെയാണ് പയേന്ദ രാജ്യം വിട്ടതെന്ന് അഫ്ഗാന്‍ ധന മന്ത്രാലയ വക്താവ് മുഹമ്മദ് റാഫി ടോബെ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ സുരക്ഷാ സാഹചര്യം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.
ALSO READ: Afghanistan - Taliban: താലിബാനെതിരെ അഫ്ഗാനിസ്ഥാൻ നേതാക്കൾ പോരാടണമെന്ന് ജോ ബൈഡൻ
മന്ത്രിസ്ഥാനം രാജിവെക്കുകയാണെന്ന് പയേന്ദ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ രാജിവെക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. അസുഖ ബാധിതയായ ഭാര്യയ്‌ക്കൊപ്പമാണ് അദ്ദേഹം രാജ്യംവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പയേന്ദ ഏത് രാജ്യത്തേക്കാണ് പോയതെന്ന് വ്യക്തമല്ല. പുതിയ നിയമനം പ്രഖ്യാപിക്കുന്നതുവരെ കസ്റ്റംസ് ആൻഡ് റവന്യൂ (Customs and revenue) ഡെപ്യൂട്ടി മന്ത്രി അലേം ഷാ ഇബ്രാഹിമിക്കായിരിക്കും ചുമതല. ഓഗസ്റ്റ് 31 നകം യുഎസ്, നാറ്റോ സൈന്യം പൂർണ്ണമായി പിൻവാങ്ങുമെന്ന് ഉറപ്പായതോടെ ശക്തിപ്രാപിച്ച താലിബാൻ തീവ്രവാദികൾ നിരവധി പ്രവിശ്യാ തലസ്ഥാനങ്ങൾ കീഴടക്കി.
നിരവധി സുപ്രധാന കസ്റ്റം പോസ്റ്റുകളും തീവ്രവാദികൾ പിടിച്ചെടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ പകുതിയോളം നികുതിയാണ്. ഇറക്കുമതി തീരുവയിൽ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സർക്കാരിന് 30 മില്യൺ ഡോളർ നഷ്ടമുണ്ടായി. ഒന്‍പത് പ്രവിശ്യാ തലസ്ഥാനങ്ങള്‍ താലിബാന്‍ കീഴടക്കി. വടക്കന്‍ നഗരങ്ങള്‍ താലിബാന്റെ പിടിയിലായതോടെ കുണ്ടൂസ് വിമാനത്താവളത്തിലേക്ക് പിന്‍വാങ്ങിയ നൂറു കണക്കിന് അഫ്ഗാന്‍ സൈനികര്‍ താലിബാന്റെ മുന്നില്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...