ധാക്ക: ജോലിയുള്ളവര്‍ പരസ്പരം വിവാഹിതരാകുന്നത് (Marriage) നിരോധിക്കണമെന്ന് ബംഗ്ലാദേശിലെ (Bangladesh) ഒരു എംപി. ഭാര്യക്കും ഭര്‍ത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാര്‍ (Housemaids) ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ (Unemployment) സംബന്ധിച്ച് ബംഗ്ലാദേശ് പാര്‍ലമെന്റില്‍ (Bangladesh Parliament) നടത്തിയ ചര്‍ച്ചയിലാണ് എംപിയായ റെസൂൽ കരീം വിചിത്ര നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാൽ അദ്ദേഹത്തിന്റെ നിര്‍ദേശം പാര്‍ലമെന്റ് തള്ളി.
ജോലിയുള്ള യുവതി യുവാക്കൾ പരസ്പരം കല്യാണം കഴിക്കുമ്പോൾ അവരുടെ കുട്ടികൾ പലപ്പോഴും വീട്ടുജോലിക്കാരുടെ പീഡനത്തിന് ഇരയാകാറുണ്ടെന്നാണ് എംപിയുടെ വാദം. ജോലിയുള്ള പുരുഷന്മാര് ജോലിയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നു. തിരിച്ചും അതുപോലെ തന്നെ. ഈ പ്രവണത തുടരുകയാണെങ്കില്‍ രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. എംപിയുടെ വിചിത്രമായ പരാമർശത്തിന് പിന്നാലെ മറ്റ് അംഗങ്ങള്‍ അദ്ദേഹത്തെ പരിഹസിച്ചു.
Also Read: Javed Akhtar ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല, RSSനെ താലിബാനോടുപമിച്ചതിൽ മാപ്പ് പറയണമെന്ന് ബിജെപി
എംപിയുടെ നിര്‍ദേശം അംഗീകരിച്ചാല്‍ തനിക്ക് പാര്‍ലമെന്റ് വിട്ട് പുറത്തുപോകാന്‍ കഴിയില്ലെന്ന് നിയമ മന്ത്രി അനീസുല്‍ ഹഖ് പരിഹാസത്തോടെ പറഞ്ഞു. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഇത്തരമൊരു നിർദ്ദേശം സ്വീകരിച്ച് സ്വന്തം കരിയറിനെ നശിപ്പിക്കാൻ
കഴിയില്ലെന്ന് അനിസുൽ ഹഖ് കൂട്ടിച്ചേർത്തു.
2018ലാണ് റെസൂല്‍ കരിം (Rezaul Karim) എംപിയാകുന്നത്. നേരത്തെ ഫെമിനിസ്റ്റുകള്‍ക്കെതിരെ (Feminist) മോശം പരാമര്‍ശം നടത്തിയതിനും തോക്ക് കൈയിലേന്തിയ ചിത്രം ഫേസ്ബുക്കില്‍ (Facebook) പ്രൊഫൈലാക്കിയതിനും കടുത്ത വിമര്‍ശനം അദ്ദേഹം നേരിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...