Britain Covid Protocol: ഇന്ത്യയിൽ വികസിപ്പിച്ച Covid Vaccine സ്വീകരിച്ചവരും വാക്സിന്‍ എടുക്കത്തവരും ബിട്ടനില്‍ ഒരേപോലെ... ഇരുകൂട്ടര്‍ക്കും ഒരേ നിയമം.
ഇന്ത്യയിൽ വികസിപ്പിച്ച Covid Vaccine ആയ കോവിഷീൽഡിന്‍റെയും കോവാക്സിന്‍റെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്സിനെടുക്കാത്തവര്‍ക്കും ഒരേ നിയന്ത്രണങ്ങളാണ് ബ്രിട്ടനില്‍ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ബ്രിട്ടന്‍ അംഗീകരിച്ച വാക്സിനുകളുടെ പുതുക്കിയ പട്ടികയില്‍ കോവാക്സിനും കോവിഷീൽഡുമില്ല...!
ബ്രിട്ടന്‍ പുറത്തിറക്കിയ പുതുക്കിയ യാത്രാ നിർദേശങ്ങളിൽ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ബ്രിട്ടനില്‍ ഒക്ടോബര്‍ 4 മുതലാണ് ഈ പുതുക്കിയ നിയമങ്ങള്‍ നിലവില്‍ വരുന്നത്. രാജ്യം അംഗീകരിച്ച വാക്സിനുകളുടെ പുതുക്കിയ പട്ടികയിലും ഇന്ത്യയില്‍ ഉപയോഗത്തിലിരിയ്ക്കുന്ന വാക്സിനുകള്‍ ഇല്ലാത്തത് ആശങ്ക പടര്‍ത്തുകയാണ്.
പുതുക്കിയ നിയമമനുസരിച്ച് കോവിഷീൽഡിന്‍റെയും കോവാക്സിന്‍റെയും രണ്ട് ഡോസ് സ്വീകരിച്ചവര്‍ ബ്രിട്ടനില്‍ എത്തിയാല്‍ അവര്‍ക്ക് 10 ദിവസത്തെ ക്വാറൻറൈൻ നിര്‍ബന്ധമാണ്. ഈ പുതുക്കിയ നിയമങ്ങള്‍ അടുത്ത വർഷംവരെയെങ്കിലും തുടരും. ആ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കരെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കാജനകമാണ് പുതിയ നിയമങ്ങള്‍.
Also Read: WHO congratulates India: വാക്സിൻ വിതരണത്തിൽ മുന്നേറ്റം, ഇന്ത്യക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം
ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ആസ്ട്രസെനക്കയുടെ വാക്സിൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹൈറൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ ക്വാറൻറൈൻ നിയമം ബാധകമല്ല എന്നതും ശ്രദ്ധേയമാണ്.
Also Read: Mooning Mona Lisa: നിതംബം കാട്ടുന്ന മൊണാലിസ...!! പ്രശസ്ത ശില്‍പം പ്രദര്‍ശനത്തിന്
ഇന്ത്യക്കാരായ വിദ്യാർത്ഥികളും ബിസിനസുകാരുമുൾപ്പടെ നിരവധിപേർ ബ്രിട്ടനിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടന്‍റെ ഈ തീരുമാനം, കനത്ത വെല്ലുവിളിയായി മാറിയിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...