ന്യൂഡല്‍ഹി: ഇന്ത്യയിൽ (India) നിന്നുള്ള വിമാനങ്ങൾക്ക് (Flights) ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് (Travel Ban) പിൻവലിച്ച് കാനഡ (Canada). കോവിഡ് (Covid 19) വ്യാപനത്തിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സെപ്റ്റംബർ 26 വരെ നീട്ടിയിരുന്നു. നിലവിൽ വിലക്ക് പിൻവലിച്ചതിനാൽ നാളെ (സെപ്റ്റംബർ 27) മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി കാനഡയിലേക്ക് പോകാം. കോവിഡ് പരിശോധന നടത്തേണ്ടത് അംഗീകൃത ലബോറട്ടറിയിലാണ്. 18 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.
Also Read: UK approves Covishield: കോവിഷീല്‍ഡിന് അംഗീകാരം, അവ്യക്തത ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റിലെന്ന് യുകെ
നേരിട്ടുള്ള വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഡല്‍ഹിയിലെ ജെനസ്ട്രിങ്‌സ് ലബോറട്ടറിയില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള മെട്രോ സ്‌റ്റേഷന് മുകളിലുള്ള എയര്‍പോര്‍ട് കണക്ട് ബില്‍ഡിങ്ങി (എബിസി) ലാണ് ജനസ്ട്രിങ്‌സ് ലബോറട്ടറി. 18 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.
Also Read: US travel ban: യാത്രാവിലക്കിൽ ഇളവുകളുമായി യുഎസ്, 2 ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശിക്കാം
വിമാനത്തില്‍ കയറുന്നതിന് മുമ്പ് പരിശോധനാഫലം വിമാനക്കമ്പനി അധികൃതരെ കാണിക്കണം. മുമ്പ് കോവിഡ് ബാധിച്ചവര്‍ക്ക് രാജ്യത്തെ ഏത് സര്‍ട്ടിഫൈഡ് ലബോറട്ടറിയില്‍നിന്നുള്ള പരിശോധനാഫലവും കാണിക്കാം. ഈ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല.
Also Read: Burj Khalifa: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലം ഏതെന്നറിയാമോ?
നേരിട്ടുള്ള വിമാനങ്ങളില്‍ അല്ലാതെ യാത്രചെയ്യുന്നവര്‍ മൂന്നാമത്തെ രാജ്യത്തുനിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് (Covid Negative Certificate) ഹാജരാക്കണം. യാത്രക്കിടെ കോവിഡ് (Covid 19) ബാധിക്കുന്നവരെ പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ച് ക്വാറന്റീനില്‍ (Quarantine) പ്രവേശിപ്പിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.