Washington: ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ചു. അമേരിക്കൻ സ്വദേശിയായ ഡേവിഡ് ബെന്നെറ്റ് (57) ശസ്ത്രക്രിയയ്ക്ക് ശേഷം വെറും രണ്ടുമാസമാണ് ജീവിച്ചത്.
മരണത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമല്ല എങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്‍റെ നില വഷളാകാന്‍ തുടങ്ങിയിരുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഇദ്ദേഹം ശസ്ത്രക്രിയ നടന്ന മേരിലാന്റ് മെഡിക്കൽ സെന്റർ യൂണിവേഴ്‌സിറ്റിയിൽ ചികിത്സയിലായിരുന്നു.
ജനുവരി ഏഴിനായിരുന്നു ലോകം ആശ്ചര്യത്തോടെ ശ്രവിച്ച ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായത് ശാസ്ത്രലോകത്തിന് മാത്രമല്ല ലോകത്തിനും അത്ഭുതം ആയിരുന്നു. അവയവമാറ്റ ശസ്ത്രക്രിയയിൽ ഇത് വളരെ നിർണായകമാകുമെന്നായിരുന്നു വിദഗ്ധർ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നത്. ശസ്ത്രക്രിയ വിജയകരമായതോടെ ബെന്നെറ്റിന്‍റെ മകൻ ഉൾപ്പെടെ ഡോക്ടർമാരെ പ്രശംസിച്ചിരുന്നു.
അതേസമയം ബെന്നെറ്റിന്‍റെ വിയോഗം വലിയ ദു:ഖമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ബാർട്ട്‌ലി ഗ്രിഫിത്ത് പറഞ്ഞു. മരണം വരെ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടം നടത്തിയ വ്യക്തിയെ ആണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.