Cyclone Fengal in Tamil Nadu: ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ, സ്കൂളുകളും കോളേജുകളും അടച്ചു

Rain Alert In Tamil Nadu: കനത്ത മഴയെ തുടർന്ന് ട്രിച്ചി, രാമനാഥപുരം, നാഗപട്ടണം, കടലൂർ, വില്ലുപുരം, തിരുവള്ളൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 27, 2024, 09:25 AM IST
  • തമിഴ്‌നാട്ടിൽ മഴ കനക്കുന്നു
  • ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഇന്ന് ഓറഞ്ച് അലർട്ടാണ് പറഞ്ഞിരിക്കുന്നത്
Cyclone Fengal in Tamil Nadu: ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ, സ്കൂളുകളും കോളേജുകളും അടച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഇന്ന് ഓറഞ്ച് അലർട്ടാണ് പറഞ്ഞിരിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ 8 ജില്ലകളിൽ ഇന്ന് സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Also Read: ബെംഗളൂരുവിൽ വ്‌ളോഗർ കൊല്ലപ്പെട്ട സംഭവം; മലയാളി യുവാവിലേക്കുള്ള അന്വേഷണം ശക്തം!

തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പേട്ട്, മയിലാടുതുറൈ,  പുതുചേരിയിലെ കാരയ്ക്കൽ, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിലാണ് ഇന്ന് അവധി. മഴ ശക്തമായതോടെ സംസ്ഥാനത്ത് നിന്നുള്ള വിമാനയാത്രയും പ്രതിസന്ധിയിലായിട്ടുണ്ട്. നിരവധി വിമാനങ്ങൾ വൈകുകയും റദ്ധാക്കുകയും ചെയ്തിട്ടുണ്ട്.

മഴയെ തുടർന്ന് മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്.  അതുകൊണ്ടുതന്നെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാമേശ്വരത്തും പാമ്പനിലും മൊബൈൽ ഫോൺ നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഡെൽറ്റ ജില്ലകളിലും പുതുച്ചേരിയിലും ശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തതിപ്രാപിച്ചതിനെ തുടർന്നാണ് മഴ കാണാത്തത്. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് ട്രിച്ചി, രാമനാഥപുരം, നാഗപട്ടണം, കടലൂർ, വില്ലുപുരം, തിരുവള്ളൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

Also Read: കർക്കടക രാശിക്കാർക്ക് പ്രശ്നങ്ങളിൽ നിന്നും ആശ്വാസം, മകരം രാശിക്കാർ തർക്കങ്ങളിൽ ഏർപ്പെടരുത്, അറിയാം ഇന്നത്തെ രാശിഫലം!

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മയിലാടുതുറൈ, വില്ലുപുരം, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കടലൂർ ജില്ലാ മജിസ്‌ട്രേറ്റുമാരുമായി ഉന്നതതല യോഗം വിളിച്ച് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News