ധാന്യക്കയറ്റുമതി : സുപ്രധാന കരാറില്‍ ഒപ്പുവച്ച്‌ റഷ്യയും യുക്രെയിനും

ഒഡേസയിലേത് ഉള്‍പ്പെടെയുള്ള മൂന്ന് തുറമുഖങ്ങളില്‍ നിന്ന് യുക്രെയിന്റെ കപ്പലുകളെ കടത്തിവിടാന്‍ കരാറില്‍ ധാരണയായി

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 01:38 PM IST
  • ധാന്യക്കയറ്റുമതിയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇസ്താംബുളില്‍ ഒരു സംയുക്ത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന് രൂപം നല്‍കും
  • കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടതിന് പിന്നാലെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഗോതമ്ബിന്റെ വില കുറഞ്ഞു
  • കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തില്ലെന്നും യുക്രെയിനും റഷ്യയും ധാരണയായി
ധാന്യക്കയറ്റുമതി : സുപ്രധാന കരാറില്‍ ഒപ്പുവച്ച്‌ റഷ്യയും യുക്രെയിനും

യുക്രെയിനില്‍ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുമായും തുര്‍ക്കിയെയുമായുള്ള സുപ്രധാന കരാറില്‍ ഒപ്പുവച്ച്‌ റഷ്യയും യുക്രെയിനും.റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്‌ഗുവും യുക്രെയിന്‍ അടിസ്ഥാന വികസനകാര്യ മന്ത്രി ഒലെക്സാണ്ടര്‍ കുബ്രകൊവുമാണ് യുഎന്നും തുര്‍ക്കിയെയുമായി ഒരു പോലെയുള്ള രണ്ട് പ്രത്യേക കരാറുകളിലൊപ്പിട്ടത്. 

റഷ്യയില്‍ നിന്നുള്ള ധാന്യങ്ങളും വളങ്ങളും കരിങ്കടലിലൂടെ കയറ്റുമതി ചെയ്യും. ഇതോടെ കരിങ്കടല്‍ വഴിയുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കും. ഓഗസ്റ്റ് പകുതിയോടെ ധാന്യക്കയറ്റുമതി പൂര്‍ണതോതില്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. ഒഡേസയിലേത് ഉള്‍പ്പെടെയുള്ള മൂന്ന് തുറമുഖങ്ങളില്‍ നിന്ന് യുക്രെയിന്റെ കപ്പലുകളെ കടത്തിവിടാന്‍ കരാറില്‍ ധാരണയായി. കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തില്ലെന്നും യുക്രെയിനും റഷ്യയും ധാരണയായി.

 ധാന്യക്കയറ്റുമതിയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇസ്താംബുളില്‍ ഒരു സംയുക്ത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന് രൂപം നല്‍കും. കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടതിന് പിന്നാലെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഗോതമ്ബിന്റെ വില കുറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News