Taliban : താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ അര മില്യണിലധികം പേരുടെ ജോലി നഷ്ടമായി; ഏറ്റവും കൂടുതൽ ബാധിച്ചത് സ്ത്രീകളെ

ജോലി നഷ്ടമാകുന്ന അവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്ത്രീകളെയാണെന്നും യുഎൻ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 20, 2022, 05:48 PM IST
  • യുഎൻ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ബുധനാഴ്ചയാണ് വിവരം അറിയിച്ചത്.
  • രാജ്യത്തെ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചിരിക്കുകയാണെന്നും യുഎൻ അറിയിച്ചു.
  • ജോലി നഷ്ടമാകുന്ന അവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്ത്രീകളെയാണെന്നും യുഎൻ അറിയിച്ചു.
  • ഈ വര്ഷം പകുതി ആകുമ്പോഴേക്കും ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 7 ലക്ഷം കടക്കുമെന്നാണ് അനുമാനിക്കുന്നത്.
Taliban : താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ അര മില്യണിലധികം പേരുടെ ജോലി നഷ്ടമായി; ഏറ്റവും കൂടുതൽ ബാധിച്ചത് സ്ത്രീകളെ

Kabul : അഫ്ഗാനിസ്ഥാന്റെ (Afganistan) ഭരണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ 5 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി യുഎൻ അറിയിച്ചു. യുഎൻ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ബുധനാഴ്ചയാണ് വിവരം അറിയിച്ചത്.  രാജ്യത്തെ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചിരിക്കുകയാണെന്നും യുഎൻ അറിയിച്ചു.

ജോലി നഷ്ടമാകുന്ന അവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്ത്രീകളെയാണെന്നും യുഎൻ അറിയിച്ചു. ഈ വര്ഷം പകുതി ആകുമ്പോഴേക്കും ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 7 ലക്ഷം കടക്കുമെന്നാണ് അനുമാനിക്കുന്നത്. ഇതിന് പ്രധാന കാരണം സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ്.

ALSO READ: Covid World Update: വരും ആഴ്ചകളില്‍ കോവിഡ് വ്യാപനം അതിതീവ്രമാകും, കാരണങ്ങള്‍ ചൂണ്ടിക്കാട്ടി WHO

താലിബാനിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. 2021 ന്റെ അവസാനം ആയപ്പോഴക്കും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 16 ശതമാനം കുറഞ്ഞു.  2022 പകുതിയാകുന്നതോടെ ഇത് 21 മുതൽ 28 ശതമാനം വരെ കുറയാനുള്ള സാധ്യതയുണ്ട്.

ALSO READ: Covid19: അടുത്ത ആഴ്ച മുതൽ ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കും: ബോറിസ് ജോൺസൺ

താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം നിരവധി മേഖലകൾ നശിച്ചതാണ് ജോലി നഷ്ടപ്പെടാൻ പ്രധാന കാരണം, ജോലി നഷ്ടപ്പെട്ടവരിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരും കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവരും ഒക്കെ ഉൾപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News