അഭയാർത്ഥികൾക്ക് കൊവിഡ് വാക്സിൻ നൽകി മാതൃകയായിരിക്കുകയാണ് ജോർദാൻ ( Jordan). സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ഏതൊരു രാജ്യവും മുൻഗണന നൽകുന്നത് സ്വന്തം പൗരന്മാർക്ക് തന്നെയായിരിക്കും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ അവഗണിക്കാൻ കഴിയാത്തത്ര അഭയാർത്ഥികളുള്ള രാജ്യങ്ങൾക്ക് ഇതിൽ ഒരു തീരുമാനം എടുക്കുക ബുദ്ധിമുട്ടാണ്.
അതുകൊണ്ടുതന്നെ സമ്പത്തും എല്ലാം ഏറെയുള്ള മറ്റു പല രാജ്യങ്ങൾക്കും ഈ കുഞ്ഞു രാജ്യമായ ജോർദാൻ (Jordan) മാതൃകയാകുകയാണ്. ശരിക്കും പറഞ്ഞാൽ ജോർദാൻ ഗവൺമെന്റിന് സ്വന്തം രാജ്യത്തുള്ള പൗരന്മാർക്ക് നൽകാനുള്ള വാക്സിൻ പോലും ഇതുവരെ മുഴുവനും കിട്ടിയിട്ടില്ല. എങ്കിലും അവരുടെ ആദ്യ മുൻഗണനാ ലിസ്റ്റിൽ അവിടെയുള്ള സിറിയൻ അഭയാർത്ഥികളും (Refugees) ഉൾപ്പെടുന്നുണ്ട്.
Also Read: ആടുതോമ ഗെറ്റപ്പിൽ Antony Perumbavoor, ഒപ്പം അടിപൊളി ലുക്കിൽ ഭാര്യയും
എന്തിനേറെ ആദ്യമായി ലോകത്ത് വാക്സിൻ (Covid Vaccine) സ്വീകരിക്കാൻ ഭാഗ്യം ലഭിച്ച അഭയാർത്ഥിപോലും ജോർദാനിലെ ഒരു സാത്താറി സ്വദേശിയാണ്. എൺപത്തിനായിരത്തിലധികം പേരാണ് ജോർദാനിലെ സാത്താറി അഭയാർത്ഥി ക്യാമ്പിൽ ഉള്ളത്. ഈ ക്യാമ്പുകളിലുള്ള മുതിർന്ന പൗരന്മാരേയും കൊവിഡ് ബാധ പെട്ടെന്ന് പിടികൂടാൻ സാധ്യതയുള്ളവരെയുമെല്ലാം വാക്സിനേറ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് ജോർദാൻ സർക്കാർ (Jordan Government).
മാത്രമല്ല തങ്ങളുടെ പൗരന്മാരോടൊപ്പം ഈ അഭയാർത്ഥികളുടേയും ആരോഗ്യവും ഉറപ്പ് വരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ജോർദാൻ ആരോഗ്യവകുപ്പ് അധികാരികൾ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...