ഇസ്ലാമാബാദ്: ചാര പ്രവർത്തി ആരോച്ച് പാകിസ്ഥാൻ (Pakisthan) തടവിലാക്കിയ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിൻറെ കേസിലെ വാദം അടുത്ത മാസം 15ലേക്ക് മാറ്റി. വാദങ്ങൾക്ക് ഇന്ത്യ ഹാജരാവുന്നില്ലെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.
ഇന്ത്യൻ സർക്കാർ മന:പൂർവ്വം കോടതി വാദത്തിൽ പങ്കാളിയാവുന്നില്ലെന്നും പാകിസ്താൻ കോടതിയുടെ മുമ്പിലുള്ള വിചാരണയെ എതിർക്കുന്നുവെന്നും അഭിഭാഷകനെ നിയമിക്കാൻ വിസമ്മതിച്ചതായും പാക് അറ്റോർണി ജനറൽ ജാവേദ് ഖാൻ കോടതിയിൽ പറഞ്ഞു.
ചാരവൃത്തി, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജാദവിനെ പാകിസ്താൻ തടവിലാക്കിയത്. 2017 ഏപ്രിലിൽ പാകിസ്താൻ സൈനിക കോടതി ജാദവിനെതിരെ വധ ശിക്ഷയും വിധിച്ചിരുന്നു.കോടതി നടപടികളിൽ ഇന്ത്യ പങ്കാളിയല്ലെന്ന് അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ഹോക്കോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...