ന്യൂസിലാന്റിൽ കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ വർധിക്കുകയാണ്. ഒരു കോവിഡ് രോഗി പോലും ഇല്ലാതെയാക്കാനുള്ള ന്യൂസിലാന്റിന്റെ പദ്ധതിയാണ് ഇപ്പോൾ തകർന്ന് കൊണ്ടിരിക്കുന്നത്. ഞായറാഴ്ച രാജ്യത്ത് 21 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇത് രാജ്യത്തെ ജനങ്ങളുടെ ആശങ്ക വര്ധിപ്പിക്കുന്നുണ്ട്.
രാജ്യത്തിന്റെ കോവിഡ് -19 റെസ്പോൺസ് മിനിസ്റ്റർ ക്രിസ് ഹിപ്കിൻസ് ആണ് 21 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്. ആദ്യമായി കോവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ച ഓക്ക്ലാൻഡ് ക്ലസ്റ്ററിൽ നിന്ന് തന്നെയാണ് 21 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഓക്ലന്ഡിൽ സ്ഥിരീകരിച്ചത്.
അതിനെ തുടർന്ന് 6 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 6 മാസങ്ങളായി ന്യുസിലാണ്ടിൽ ലോക്കലായി ഒരാൾക്ക് പോലും രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല. ആദ്യ കേസ് സ്ഥിരീകരിച്ചപ്പോൾ തന്നെ രാജ്യത്ത് ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ALSO READ: New Zealand Lockdown : രാജ്യവ്യാപക ലോക്ഡൗൺ പിന്നെയും നീട്ടി ന്യൂസിലാൻ
ഡെൽറ്റ വകഭേദത്തിന്റെ പെട്ടന്ന് തന്നെ പകരം സാധ്യതയുള്ള സ്വഭാവം ഇപ്പോൾ രോഗബാധ പടർന്ന് പിടിക്കുന്നത് അശ്കയ്ക്ക് ഇടയ്ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കോവിഡ് നിയന്ത്രണങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ട് വരണമെന്ന് ആലോചിക്കുന്നുണ്ടെന്നും ക്രിസ് ഹിപ്കിൻസ് പറഞ്ഞു. ന്യൂസിലാന്റിലെ കോവിഡ് നിയന്തനങ്ങൾ വളരെയധികം ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 26 പേർ മാത്രമാണ് ന്യൂസിലാൻഡിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.
ALSO READ: Covid 19 : ന്യൂസിലാന്റിലും കോവിഡ് ഡെൽറ്റ വകഭേദം; ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
അതേസമയം രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് വളരെ കുറവാണ്. ഇതും ആശങ്കയ്ക്ക് ഇടയ്ക്കുന്നുണ്ട്. ന്യൂസിലാൻഡിലെ ആകെ ജനസംഖ്യയിൽ 20 ശതമാനം പേർ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. വികസിത രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...