Omicron Covid Variant : 38 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് രോഗബാധയിൽ നിന്ന് കരകയറുന്ന ലോകത്തിന് വൻ തോതിൽ മ്യൂറ്റേഷൻ സംഭവിച്ച ഒമിക്രോൺ വകഭേദം വൻ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.  

Written by - Zee Malayalam News Desk | Last Updated : Dec 4, 2021, 03:11 PM IST
  • രോഗബാധ മൂലം ഇതുവരെ മരണങ്ങൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.
  • ഒമിക്രോൺ കോവിഡ് വകഭേദം ആഗോളതലത്തിൽ ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്.
  • കോവിഡ് രോഗബാധയിൽ നിന്ന് കരകയറുന്ന ലോകത്തിന് വൻ തോതിൽ മ്യൂറ്റേഷൻ സംഭവിച്ച ഒമിക്രോൺ വകഭേദം വൻ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
  • അമേരിക്കയിലും ഓസ്‌ട്രേലിയയിലും സമ്പർക്കം മൂലമുള്ള രോഗബാധ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
Omicron Covid Variant : 38 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യ സംഘടന

Geneva:  ഇതുവരെ 38 രാജ്യങ്ങളിൽ ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന (World Health Organization) അറിയിച്ചു. എന്നാൽ രോഗബാധ മൂലം ഇതുവരെ മരണങ്ങൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. ഒമിക്രോൺ കോവിഡ് വകഭേദം ആഗോളതലത്തിൽ ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്.

കോവിഡ് രോഗബാധയിൽ നിന്ന് കരകയറുന്ന ലോകത്തിന് വൻ തോതിൽ മ്യൂറ്റേഷൻ സംഭവിച്ച ഒമിക്രോൺ വകഭേദം വൻ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.  അമേരിക്കയിലും ഓസ്‌ട്രേലിയയിലും സമ്പർക്കം മൂലമുള്ള രോഗബാധ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം: ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ അടിയന്തിരമായി നല്കണമെന്ന് വിദഗ്ധർ

ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചതിനെ ശേഷം സൗത്ത് ആഫ്രിക്കയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം മൂന്ന് മില്യൺ കടന്നു. ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ രോഗ വ്യാപനശേഷി ശരിയായി അറിയാൻ ഇനിയും സമയം എടുക്കുമെന്ന് ലോകാരോഗ്യസംഘടനാ അറിയിച്ചു.

ALSO READ: Omicron | ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ നവംബ‌ർ 27ന് ഇന്ത്യ വിട്ടു

  ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ എത്രത്തോളം രൂക്ഷമാണെന്നും, ഇതിന്റെ ചികിത്സയെ കുറിച്ചും, വാക്‌സിന്റെ  കുറിച്ചും മനസിലാക്കാനും സമയം എടുക്കുമെന്നും ലോകാരോഗ്യ സംഘടനാ പറഞ്ഞു. ഇതിനുള്ള ഉത്തരങ്ങൾ ഉടൻ കണ്ടെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു.

ALSO READ: Omicron in France : ആഴ്ചകൾക്കുള്ളിൽ ഫ്രാൻസിൽ ഒമിക്രോൺ വ്യാപകമായേക്കുമെന്ന് വിദഗ്ദ്ധർ

  രോഗബാധയെ തുടർന്ന് മരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, അടുത്ത ചില ആഴ്ചകൾക്കുള്ളിൽ തന്നെ യൂറോപ്പിലെ ആകെ രോഗബാധയിൽ പകുതിയിൽ കൂടുതലും ഒമിക്രോൺ വകഭേദം മൂലം മാത്രമാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസിൽ ജനുവരിയോടെ രോഗബാധ പടർന്ന് പിടിക്കുമെന്ന് മുമ്പ് തന്നെ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News