Liam Payne: 'വൺ ഡയറക്ഷൻ' ഗായകന് ദാരുണാന്ത്യം; ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് ചാടിയതെന്ന് പ്രാഥമിക നി​ഗമനം

കാമുകി കെയിറ്റ് കാസിഡിയയോടൊപ്പം അർജന്റീനയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു ലിയാം.

Written by - Zee Malayalam News Desk | Last Updated : Oct 17, 2024, 12:06 PM IST
  • ബ്രിട്ടീഷ് ഗായകൻ ലിയാം പെയ്നിനെ മരിച്ച നിലയിൽ കണ്ടെത്തി
  • മുറിയുടെ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് ചാടിയതെന്നാണ് പ്രാഥമിക നി​ഗമനം
  • ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം
Liam Payne: 'വൺ ഡയറക്ഷൻ' ഗായകന് ദാരുണാന്ത്യം; ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് ചാടിയതെന്ന് പ്രാഥമിക നി​ഗമനം

ബ്രിട്ടീഷ് ഗായകൻ ലിയാം പെയ്നിനെ (31) മരിച്ച നിലയിൽ കണ്ടെത്തി. അർജന്റീനൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള കാസ സർ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

ലിയാം മദ്യമോ മയക്കുമരുന്നോ ഉപയോ​ഗിച്ചിരുന്നതായി അധികൃതർ അറിയിച്ചു. മുറിയുടെ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് ചാടിയതെന്നാണ് പ്രാഥമിക നി​ഗമനം. 

Read Also: എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പ്രശസ്ത ബ്രിട്ടീഷ് ബോയ് ബാൻഡ് വൺ ഡയറക്ഷനിലൂടെ ശ്രദ്ധ നേടിയ ​ഗായകനായിരുന്നു ലിയാം. സെപ്റ്റംബർ 30ന് കാമുകി കെയിറ്റ് കാസിഡിയയോടൊപ്പം അർജന്റീനയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയതെന്നാണ് വിവരം. എന്നാൽ ഈ മാസം 14ന് കാമുകി തിരിച്ച് പോകുകയും ലിയാം അർജന്റീനയിൽ തന്നെ തുടരുകയുമായിരുന്നു.

മുൻ കാമുകി മായ ഹെന്റിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെ തുടർന്ന് ലിയാം സമ്മർദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. മോഡലും എഴുത്തുക്കാരിയുമായിരുന്നു മായ ഹെന്റി. 2022ലാണ് ഇരുവരും വേർപിരിഞ്ഞത്. 

ദി എക്സ് ഫാക്ടർ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന താരങ്ങൾ ഒന്നിച്ച് 2010ൽ രൂപീകരിച്ച ബാൻഡായിരുന്നു വൺ ഡയറക്ഷൻ. 2015ൽ ബാൻഡ് വേർപിരിയൽ പ്രഖ്യാപിച്ചതിന് പിന്നാലെ സോളോ ആൽബങ്ങളുമായി ലിയാം എത്തി. പുതിയ സോളോ ആൽബത്തിന്റെ പണിപ്പുരയിലിരിക്കെയാണ് അപ്രതീക്ഷിത മരണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News