സോൾ: ഞായറാഴ്ച രാവിലെ ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്ന് വീണ് 28 പേർക്ക് ദാരുണാന്ത്യം. 181 പേരുമായി പുറപ്പെട്ട ജെജു എയർ വിമാനം തകർന്നവീണാണ് 28 പേർ മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Also Read: കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് കത്തിയമർന്നു; 42 മരണം
BREAKING New video captures the moment a Boeing 737-800 carrying 181 passengers crashes at Muan International Airport in South Korea. pic.twitter.com/hpv9g8tv7l
— Insider Paper (@TheInsiderPaper) December 29, 2024
175 യാത്രക്കാരും 6 ജീവനക്കാരുമായി ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറൻ തീരദേശ വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 9:07 ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വേലിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതർ പറഞ്ഞത്. വിമാനത്തിന്റെ തീ അണച്ചതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു.
Also Read: ശനി കൃപയാൽ പുതുവർഷത്തിൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?
സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിൽ വിമാനം ലാൻഡിംഗിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ്. ശക്തമായ പുകയും തീയും ഉയർന്നതോടെ വിമാനത്തെ അഗ്നി ഗോളം വിഴുങ്ങുന്നതും കാണാം. രക്ഷാപ്രവർത്തനത്തിൽ രണ്ട് പേരെ പുറത്തെത്തിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.