Russia-Ukraine Border Crisis : അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ മേയിൽ കരിങ്കടലിലെത്തും

റഷ്യ - ഉക്രയിൻ (Russia - Ukraine) അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ യുകെയുടെ യുദ്ധക്കപ്പലുകൾ മെയിൽ കരിങ്കടലിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉക്രൈനിന്റെയും ബ്രിട്ടന്റെയും നാറ്റോ സഖ്‌യത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടാണ് ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ കരിങ്കടലിലേക്ക്ക് തിരിക്കാൻ ഒരുങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 18, 2021, 02:04 PM IST
  • ഉക്രൈനിന്റെയും ബ്രിട്ടന്റെയും നാറ്റോ സഖ്‌യത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടാണ് ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ കരിങ്കടലിലേക്ക്ക് തിരിക്കാൻ ഒരുങ്ങുന്നത്.
  • അതിർത്തിയിൽ റഷ്യയുടെ പട്ടാള ട്രൂപ്പുകളുടെ ശക്തി വർധിപ്പിച്ചതോടെയാണ് റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകാൻ ആരംഭിച്ചത്.
  • യുകെ സംഭവവികാസങ്ങൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് ബ്രിട്ടന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.
  • അമേരിക്ക യുദ്ധക്കപ്പലുകൾ കരിങ്കടലിൽ എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
Russia-Ukraine Border Crisis : അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ മേയിൽ കരിങ്കടലിലെത്തും

Paris: റഷ്യ - ഉക്രയിൻ (Russia - Ukraine) അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ യുകെയുടെ യുദ്ധക്കപ്പലുകൾ മെയിൽ കരിങ്കടലിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉക്രൈനിന്റെയും ബ്രിട്ടന്റെയും നാറ്റോ സഖ്‌യത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടാണ് ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ കരിങ്കടലിലേക്ക്ക് തിരിക്കാൻ ഒരുങ്ങുന്നത്. 

വിമാന വിരുദ്ധ മിസൈലുകളും (Missile) ഒരു അന്തർവാഹിനി വിരുദ്ധ ടൈപ്പ് 23 ഫ്രിഗേറ്റും ഉള്ള വൺ ടൈപ്പ് 45 ഡിസ്ട്രോയറും റോയൽ നേവിയുടെ കാരിയർ ടാസ്‌ക് ഗ്രൂപ്പിനെയുംഉക്രൈനിൽ  ബോസ്ഫറസ് വഴി കരിങ്കടലിൽ വിന്യസിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: Covid 19: കൊവിഡ് ബാധിക്കുന്നവരിൽ രക്തം കട്ടപിടിക്കാനും സാധ്യത - വാക്സിൻ മൂലം രക്തം കട്ടപിടിക്കുന്ന അവസ്ഥയേക്കാൾ അതീവ ​ഗുരുതരം

അതിർത്തിയിൽ റഷ്യയുടെ (Russia) പട്ടാള ട്രൂപ്പുകളുടെ ശക്തി വർധിപ്പിച്ചതോടെയാണ് റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകാൻ ആരംഭിച്ചത്. അത് കൂടാതെ ഈസ്റ്റേൺ ഉക്രൈനിന്റെ പട്ടാളവും റഷ്യൻ അനുകൂല വിഘടനവാദികളും തമ്മിലുള്ള സംഘട്ടനവും പ്രശ്‌നത്തിന്റെ ആക്കം കൂട്ടി.

എന്നാൽ യുദ്ധക്കപ്പലുകൾ കരിങ്കടലിൽ (Black Sea)എത്തിക്കുന്നതിനെ കുറിച്ച് യാതൊരു വിവരങ്ങളും യുകെ ഗവണ്മെന്റ് പുറത്ത് വിട്ടിട്ടില്ല. യുകെ സംഭവവികാസങ്ങൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും റഷ്യയോട് പിന്മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബ്രിട്ടന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.

ALSO READ: Cuba: Raul Castro പാർട്ടി സ്ഥാനം ഒഴിഞ്ഞു; ഇനി കാസ്ട്രോയില്ലാത്ത ക്യുബയുടെ കാലം

അമേരിക്ക (America) യുദ്ധക്കപ്പലുകൾ കരിങ്കടലിൽ എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ബുധനാഴ്ചയാണ് ഉക്രയിനിലെ  ഉദ്യോഗസ്ഥർ വിവരം പുറത്ത് വിട്ടത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ബുധനാഴ്ചയാണ് ആദ്യ യുദ്ധകപ്പൽ കരിങ്കടലിൽ എത്തിക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിയ്ക്കുകയായിരുന്നു. 

ALSO READ: US Protests: ജോര്‍ജ് ഫ്‌ളോയിഡിന്‍റെ നിലവിളി മായും മുന്‍പ് മറ്റൊരു പോലീസ് കുരുതി കൂടി, ഇത്തവണ ഇരയായത് 13 വയസുകാരന്‍

കഴിഞ്ഞയാഴ്ചയാണ് യുഎസിന്റെ (US) യുദ്ധക്കപ്പലുകൾ കരിങ്കടലിൽ എത്താൻ അനുമതി നൽകിയതായി തുർക്കി അറിയിച്ചത്. മാത്രമല്ല ഇവ മെയ് 4 വരെ കരിങ്കടലിൽ തന്നെ ഉണ്ടാകുമെന്നും തുർക്കി അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ തീരുമാനം റദ്ദാക്കിയതിനെ കുറിച്ചോ മാറ്റി വെച്ചതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA







ios Link - https://apple.co/3hEw2hy







ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News