ട്രംപ് ട്വിറ്ററിൽ തിരികെയെത്തി;വിലക്ക് മാറ്റിയത് ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചെന്ന് മസ്ക്

65 ലക്ഷത്തിലധികം പേര്‍ ഇതിനോടകം പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചതോടെയാണ് ഇലോണ്‍ മസ്‌ക്കിന്റെ പ്രഖ്യാപനം. 

Written by - പ്രമദാ മുരളി എം.എൽ | Last Updated : Nov 20, 2022, 11:06 AM IST
  • 65 ലക്ഷത്തിലധികം പേര്‍ ഇതിനോടകം പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്
  • 51.8 ശതമാനം ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന നിലപാട് എടുത്തു
ട്രംപ് ട്വിറ്ററിൽ തിരികെയെത്തി;വിലക്ക് മാറ്റിയത് ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചെന്ന് മസ്ക്

2021 ജനുവരി ആറിനാണ് മുൻ യു എസ് പ്രസിഡന്റ് ട്രംപിനെ ട്വിറ്റർ വിലക്കുന്നത്.തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ കാപ്പിറ്റോൾ മന്ദിരത്തിൽ അനുയായികൾ നടത്തിയ അക്രമങ്ങളിൽ പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ചാണ്  ട്രംപിനെ ട്വിറ്റർ എന്നന്നേക്കുമായി വിലക്കിയത്.ഈ വിലക്ക്  ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് തിരുത്തി .യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതിനു പിന്നാലെ ട്രംപിന് ട്വിറ്ററിലേക്കു തിരിച്ചു പ്രവേശനം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ട്വിറ്ററിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു.  65 ലക്ഷത്തിലധികം പേര്‍ ഇതിനോടകം പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചതോടെയാണ് ഇലോണ്‍ മസ്‌ക്കിന്റെ പ്രഖ്യാപനം. പോളിൽ പ​ങ്കെടുത്തവരിൽ 51.8 ശതമാനം ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന നിലപാട് എടുത്തു. 48.2 ശതമാനം ആളുകൾ പ്രതികൂലിച്ചു. ജനത്തിന്റെ വാക്കുകൾ കണക്കിലെടുത്ത്  ട്രംപിനെ വിലക്കിയ  ട്വിറ്റർ നടപടി തിരുത്തുകയാണെന്നു ഇലോണ്‍ മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്‌തു. അങ്ങനെ മസ്‌ക്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ട്രംപ് ട്വിറ്ററിൽ തിരികെയെത്തി.തിരഞ്ഞെടുപ്പുകാലം മുതൽ ട്രംപുമായി നിരന്തര സംഘർഷത്തിലായിരുന്ന ട്വിറ്റർ അദ്ദേഹത്തിന്റെ 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന  @realDonaldTrump എന്ന അക്കൗണ്ടാണ് പൂട്ടിയത്. 

ട്രംപിന്റെ ഭാഗത്തു നിന്ന് കൂടുതൽ അക്രമാഹ്വാനങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ടായിരുന്നു നടപടി. ട്വിറ്ററിനു പുറമേ ഫെയ്‌സ്ബുക് അടക്കമുള്ള മിക്ക സമൂഹമാധ്യമങ്ങളും ട്രംപിന്  വിലക്കേർപ്പെടുത്തിയിരുന്നു. യു.എസ്. ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ ഉടമയായ മസ്‌ക് ഇത്തരമൊരു വോട്ടെടുപ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News