UK: ദിനംപ്രതിയുള്ള കൊറോണ വൈറസ് വ്യാപനത്തില്‍ പകച്ചു നില്‍ക്കുകയാണ് ബ്രിട്ടന്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുത്തനെ ഉയരുകയാണ്.
ബുധനാഴ്ച ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഏറെ ഭയാനകമായ ദിവസമായിരുന്നു. 1,800ല്‍ അധികം മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മുപ്പത്തിയഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 93,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,820 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം വലിയൊരു ശതമാനം ആളുകള്‍ രോഗബാധിതരാണ്.
കോവിഡ് (Covid-19) നിയന്ത്രണവിധേയമാക്കാന്‍ ആരോഗ്യവകുപ്പിന്‍റെ സഹായത്തിനായി പട്ടാളത്തെ നിയോഗിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. ഓരോ ആശുപത്രിയിലും ഇരുനൂറോളം സൈനികരെയാണ് നിയമിച്ചിരിയ്ക്കുന്നത്.
പല ആശുപത്രികളും വെന്‍റിലേറ്ററുകളുടെയും കിടക്കകളുടെയും ക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ലണ്ടനിലും മിഡ് ലാന്‍സിലുമാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഈ പ്രദേശങ്ങളിലെ ആശുപത്രികളിലെ മുക്കാല്‍ ഭാഗം ജീവനക്കാരും വൈറസിന്‍റെ പിടിയിലാണ്. മിക്ക ആശുപത്രികളും സൈനിക സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രികളില്‍ സഹായത്തിനായി കൂടുതല്‍ സൈനികരെ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ് മരണനിരക്ക് ഏറ്റവും കൂടുതല്‍ ബ്രിട്ടനിലാണ്. ജനുവരി 17 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിവാരം 935 പേരാണ് ബ്രിട്ടനില്‍ മരണമടയുന്നത്. ഓരോ പത്തുലക്ഷം രോഗികളിലും 16.5 പേര്‍ മരണപ്പെടുന്നു. ഇത്രയും ഉയര്‍ന്ന മരണനിരക്ക് നിലവില്‍ മറ്റൊരു രാജ്യത്തുമില്ല.
അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. 46 ലക്ഷത്തോളം പേര്‍ ഇതിനോടകം ആദ്യ ഡോസ് കുത്തിവയ്പ് എടുത്തുകഴിഞ്ഞു. അദ്ധ്യാപകര്‍, പോലീസ്, അവശ്യ സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെയാണ് കോവിഡ് വാക്‌സിനേഷനില്‍ പ്രഥമ പരിഗണന നല്‍കിയിരിയ്ക്കുന്നത്.
Also read: Covid update: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കില്‍ കേരളം, വൈറസ് വ്യാപനം രൂക്ഷം
ബ്രിട്ടനിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ് (Covid variant) ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗം പടരുന്ന ഈ കൊറോണ വൈറസ് മൂലമാണ് ബ്രിട്ടന്‍ വീണ്ടും കോവിഡിന്‍റെ പിടിയിലായത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.