Covaxin | കോവാക്സിന് അം​ഗീകാരം നൽകി യുകെ; വാക്സിനെടുത്തവർക്ക് നവംബർ 22 മുതൽ ക്വാറന്റൈൻ വേണ്ട

കോവാക്സിന് ലോകാരോ​ഗ്യ സംഘടന അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് യുകെ അം​ഗീകാരം നൽകിയത്

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 10:31 AM IST
  • അം​ഗീകാരം നൽകിയ വാക്സിനുകളുടെ പട്ടികയിൽ കോവാക്സിനും ഉൾപ്പെടുത്തുമെന്ന് യുകെ സർക്കാർ വ്യക്തമാക്കി
  • കോവാക്സിൻ സ്വീകരിച്ചവർക്കും നവംബർ 22 മുതൽ യുകെയിൽ ക്വാറന്റൈൻ ആവശ്യമില്ല
  • കോവിഷീൽഡ് വാക്സിന് യുകെ കഴിഞ്ഞ മാസം തന്നെ അം​ഗീകാരം നൽകിയിരുന്നു
  • നവംബർ 22ന് പുലർച്ചെ നാല് മണി മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക
Covaxin | കോവാക്സിന് അം​ഗീകാരം നൽകി യുകെ; വാക്സിനെടുത്തവർക്ക് നവംബർ 22 മുതൽ ക്വാറന്റൈൻ വേണ്ട

ലണ്ടൻ: കോവാക്സിന് (Covaxin) അം​ഗീകാരം നൽകി യുകെ. കോവാക്സിൻ സ്വീകരിച്ചവർക്ക് നവംബർ 22ന് ശേഷം യുകെയിൽ പ്രവേശിക്കുന്നതിന് ക്വാറന്റൈൻ നിർബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കോവാക്സിന് ലോകാരോ​ഗ്യ സംഘടന അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് യുകെ അം​ഗീകാരം (UK Approved) നൽകിയത്.

അം​ഗീകാരം നൽകിയ വാക്സിനുകളുടെ പട്ടികയിൽ കോവാക്സിനും ഉൾപ്പെടുത്തുമെന്ന് യുകെ സർക്കാർ വ്യക്തമാക്കി. കോവാക്സിൻ സ്വീകരിച്ചവർക്കും നവംബർ 22 മുതൽ യുകെയിൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ട്വിറ്ററിലൂടെ അറിയിച്ചു.

ALSO READ: US Travel : പൂർണമായും വാക്‌സിൻ സ്വീകരിച്ചവർക്ക് അമേരിക്ക പ്രവേശനം അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

കോവിഷീൽഡ് വാക്സിന് യുകെ കഴിഞ്ഞ മാസം തന്നെ അം​ഗീകാരം നൽകിയിരുന്നു. കോവാക്സിന് പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സിനുകൾക്കും യുകെയുടെ അം​ഗീകാരം ലഭിച്ചു. നവംബർ 22ന് പുലർച്ചെ നാല് മണി മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.

കോവാക്സിൻ സ്വീകരിച്ചവർക്ക് ഘട്ടംഘട്ടമായി മാത്രമേ അനുമതി നൽകൂവെന്നായിരുന്നു ബ്രിട്ടന്റെ മുൻ നിലപാട്. ലോകാരോ​ഗ്യ സംഘടന കോവാക്സിന് അം​ഗീകാരം നൽകിയ സാഹചര്യത്തിൽ അമേരിക്കയും പ്രവേശനാനുമതി നൽകിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് വാക്സിന് ആ​ഗോള അം​ഗീകാരത്തിനായി ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്.

ALSO READ: Covaxin : കോവാക്സിൻ സ്വീകരിച്ചവരെ നവംബർ 8 മുതൽ അമേരിക്കയിൽ പ്രവേശിപ്പിക്കും

പിന്നീട് ചേർന്ന ലോകാരോ​ഗ്യസംഘടനയുടെ വിദ​ഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇക്കാര്യങ്ങൾ കൂടി പരിശോധിച്ചാണ് അടിയന്തര ഉപയോ​ഗത്തിനുള്ള അന്തിമ അം​ഗീകാരം ഈ മാസം ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News