Covaxin വാക്സിന്റെ വില കുറച്ചു, സംസ്ഥാനങ്ങൾക്ക് ഇനി കിട്ടുക 400 രൂപയ്ക്ക്

സ്വകാര്യ സ്ഥാപനങ്ങൾക്ക് 12,000 രൂപയ്ക്ക് തന്നെ വിൽക്കുന്നത്. കഴിഞ്ഞ ദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് നൽകുന്ന കൊവിഷീൽഡിന്റെ വിലയിൽ 30 ശതമാനം കുറച്ചതിന്റെ പിന്നാലെയാണ് ഭാരത് ബയോടെക്കും വില കുറയ്ക്കാൻ തയ്യറായത്.

Written by - Zee Malayalam News Desk | Last Updated : Apr 29, 2021, 07:32 PM IST
  • സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപയ്ക്കാണ് കോവാക്സിൻ ഇനി മുതൽ ലഭ്യമാകുക.
  • സ്വകാര്യ സ്ഥാപനങ്ങൾക്ക് 12,000 രൂപയ്ക്ക് തന്നെ വിൽക്കുന്നത്.
  • കഴിഞ്ഞ ദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് നൽകുന്ന കൊവിഷീൽഡിന്റെ വിലയിൽ 30 ശതമാനം കുറച്ചതിന്റെ പിന്നാലെയാണ് ഭാരത് ബയോടെക്കും വില കുറയ്ക്കാൻ തയ്യറായത്.
  • പൊതു ആരോഗ്യ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ തരണം ചെയ്യുന്നതിനായി തങ്ങൾ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്ക് കോവാക്സിൻ നൽകാൻ തീരുമാനിച്ചുയെന്നാണ് ഭാരത് ബയോടെക്ക്
Covaxin വാക്സിന്റെ വില കുറച്ചു, സംസ്ഥാനങ്ങൾക്ക് ഇനി കിട്ടുക 400 രൂപയ്ക്ക്

New Delhi : പൂണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന് (Covishield) പിന്നാലെ ഹൈദരാബാദ് ഭാരത് ബൈയോടെക്കിന്റെ കോവാക്സിന്റെ (Covaxin) വിലയും കുറച്ചു. സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപയ്ക്കാണ് കോവാക്സിൻ ഇനി മുതൽ ലഭ്യമാകുക. 

ALSO READ : സൈനിക ആശുപത്രികൾ സാധാരണക്കാർക്കും; സൈന്യം താൽകാലിക ആശുപത്രികൾ സ്ഥാപിക്കുമെന്നും കരസേന മേധാവി

എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് 12,000 രൂപയ്ക്ക് തന്നെ വിൽക്കുന്നത്. കഴിഞ്ഞ ദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് നൽകുന്ന കൊവിഷീൽഡിന്റെ വിലയിൽ 30 ശതമാനം കുറച്ചതിന്റെ പിന്നാലെയാണ് ഭാരത് ബയോടെക്കും വില കുറയ്ക്കാൻ തയ്യറായത്.

പൊതു ആരോഗ്യ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ തരണം ചെയ്യുന്നതിനായി തങ്ങൾ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്ക് കോവാക്സിൻ നൽകാൻ തീരുമാനിച്ചുയെന്നാണ് ഭാരത് ബയോടെക്ക് അറിയിച്ചിരിക്കുന്നത്.

ALSO READ : Tamil Nadu Election Result : തമിഴ് നാട്ടിൽ May 2 വോട്ടെണ്ണൽ ദിവസം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

ഈ കഴിഞ്ഞ ഏപ്രിൽ 25ന് ഭാരത് ബയോടെക്ക് തങ്ങളുടെ വാക്സിൻ സംസ്ഥാനങ്ങൾക്ക്  600 രൂപയ്ക്കും സ്വകാര്യ മാർക്കറ്റിൽ 1,200 രൂപ നൽകുമെന്നാണ് അറിയിച്ചരുന്നത്. കഴിഞ്ഞ ദിവസം കൊവിഷീൽഡ് വില കുറച്ചതോടെയാണ് മൂന്ന് ദിവസത്തിന് ശേഷം ഭാരത് ബയോടെക്ക് തങ്ങളുടെ കോവിഡ് വാക്സിന്റെ വില കുറക്കാൻ തയ്യറായത്. കൂടാതെ സുപ്രീം കോടതി ശക്തമായ ഇടപെടലാണ് വാക്സിൻ നിർമാതക്കളെ കൊണ്ട് വില കുറയ്ക്കുന്നതിനുള്ള തീരുമാനമായത്. 

ALSO READ : വാക്സിന്റെ വില കുറഞ്ഞേക്കും; ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം

അതോടൊപ്പം കോവിഡ് വാക്സിൻറെ ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചന. വാക്സിൻറെ വില കുറയ്ക്കാനുള്ള നടപടിയുടെ ഭാ​ഗമായാണ് ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. നിലവിൽ അഞ്ച് ശതമാനം ജിഎസ്ടിയാണ് വാക്സിന് ചുമത്തുന്നത്. നേരത്തെ വാക്സിന് കസ്റ്റംസ് നികുതി ഒഴിവാക്കിയിരുന്നു. വാക്സിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് അടുത്ത ജിഎസ്ടി കൗൺസിലിൽ തീരുമാനം ഉണ്ടായേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News