Mighty Mariner: മറൈൻ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മേഖലയെ കുറിച്ച് അറിവ് പകർന്ന് മൈറ്റി മറൈനർ

ഐഎംസി, ഐഎംഐ, എഐഎംആർഐ എന്നിവയുടെ സ്ഥാപകനായ സർ സോഹൻ റോയ് സമുദ്ര മേഖലയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കിടാൻ ഓൺലൈനായി പരിപാടിയുടെ ഭാഗമായി. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2025, 01:00 PM IST
  • കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം മറൈൻ മേഖലയിലേക്ക് ഇറങ്ങുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രൊഫഷണൽ ജീവിതം, സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ് തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് സെഷൻ സംഘടിപ്പിച്ചത്.
  • പ്ലേസ്മെന്റ് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പിന്തുണയും അവരെ അതിന് പ്രാപ്തരാക്കാനുള്ള നടപടികളും ഈ പരിപാടി ചർച്ച ചെയ്തു .
Mighty Mariner: മറൈൻ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മേഖലയെ കുറിച്ച് അറിവ് പകർന്ന് മൈറ്റി മറൈനർ

കൊച്ചി: മറൈൻ മേഖലയിലെ കോഴ്സുകൾ ചെയ്തുകൊണ്ടിരിക്കുന്ന കുട്ടികളെ ലക്ഷ്യമാക്കി കരിയർ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി മൈറ്റി മറൈനർ എന്ന പേരിൽ പ്രത്യേക സെഷൻ സംഘടിപ്പിച്ചു. ഇന്റർനാഷണൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് (ഐഎംഐ), ഇന്റർനാഷണൽ മാരിടൈം ക്ലബ് (ഐഎംസി), ഏരീസ് എനർജി, ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഐഎംആർഐ), ഏരീസ് ഓവർസീസ് സർവീസസ് എന്നിവയുമായി സഹകരിച്ച് കൊച്ചിയിലെ യൂറോടെക് മാരിടൈം അക്കാദമിയിൽ ആണ് മൈറ്റി മറൈനർ മാരിടൈം ഇവന്റ് സംഘടിപ്പിച്ചത്.

മറൈൻ എൻജിനീയറിങ് നോട്ടിക്കൽ സയൻസ്, BSC നോട്ടിക്കൽ സയൻസ് തുടങ്ങിയ കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള പ്രത്യേക സെഷൻ ആണ് സംഘടിപ്പിച്ചത്. യൂറോടെക് മാരിടൈം അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ബാബു ജോസഫ്, പ്രിൻസിപ്പൽ ക്യാപ്റ്റൻ ബിജു ടി. വർഗീസ്, ഡീൻ ക്യാപ്റ്റൻ ഹരിദാസ്, ക്യാപ്റ്റൻ കെ. ജെ. ഹിൽറോയ് ക്രിസ്റ്റി, ശ്രീ. ബസന്ത് കൊണാട്ട്, ശ്രീമതി. സാന്ദ്ര കെ. അനിൽ തുടങ്ങിയവർ ചേർന്ന് സെഷൻ ഉദ്ഘാടനം ചെയ്തു .  

കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം മറൈൻ മേഖലയിലേക്ക് ഇറങ്ങുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രൊഫഷണൽ ജീവിതം, സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ്  തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് സെഷൻ സംഘടിപ്പിച്ചത്. പ്ലേസ്മെന്റ് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പിന്തുണയും അവരെ അതിന് പ്രാപ്തരാക്കാനുള്ള നടപടികളും ഈ പരിപാടി ചർച്ച ചെയ്തു .

വ്യവസായ മേഖലയിലെ പ്രമുഖർ, അധ്യാപകർ, സമുദ്ര മേഖലയിലെ പ്രൊഫഷണലുകൾ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകൾ സെഷന്റെ ഭാഗമായി.  

സുസ്ഥിര കപ്പൽ രൂപകൽപ്പനയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ജി ആർ എസ് ഈ കൊൽക്കട്ടയിലെ മുൻ ഷിപ് ബിൽഡിംഗ്‌ ഡയറക്റ്ററും എൽ ആൻഡ് ടി ഷിപ്ബിൽഡിംഗ് ചെന്നൈയുടെ മുൻ വൈസ് പ്രസിഡന്റും ആയിരുന്ന ക്യാപ്റ്റൻ കെ ജെ ഹിൽറോയ് ക്രിസ്റ്റി അവതരിപ്പിച്ചു . അന്താരാഷ്ട്ര ഷിപ്പിംഗിലെ ഊർജ്ജ കാര്യക്ഷമതയെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഏരീസ് ഗ്രൂപ്പിലെ ഗവേഷണ വികസന സീനിയർ ഡയറക്ടർ  ബസന്ത് കൊണാട്ട് ആയിരുന്നു. സമുദ്ര വ്യവസായ മേഖലയിലെ ടാലന്റ് സൊലൂഷൻസ് എന്ന വിഷയത്തെ എഐഎംആർഐയിലെ ചീഫ് എഡ്യൂക്കേറ്ററായ  സാന്ദ്ര കെ. അനിൽ അവതരിപ്പിച്ചു.

കടലിലെ മാനസിക സുരക്ഷയും മാനസികാരോഗ്യവും ചർച്ച ചെയ്തുകൊണ്ട് യുകെയിലെ സെയിലേഴ്‌സ് സൊസൈറ്റിയിൽ നിന്നും ഡോ. ദീപ്തി മങ്കാദും, കപ്പൽ അറ്റകുറ്റപ്പണികളെക്കുറിച്ച് സംസാരിച്ചുകൊണ്ട്  ഈജിപ്ത്തിലെ അറബ് അക്കാദമി ഫോർ സയൻസ്, ടെക്നോളജി ആൻഡ് മാരിടൈം ട്രാൻസ്പോർട്ടിലെ മാരിടൈം റിസർച്ച് വൈസ് ഡീൻ ഡോ. അഹമ്മദ് എ. സ്വിദാനും എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News