കാബൂൾ: രക്ഷാ ദൗത്യവുമായി എത്തിയ ഉക്രയിൻ വിമാനം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. വിമാനം തട്ടിക്കൊണ്ടു പോയതായി ഉക്രയിൻ വിദേശകാര്യ സഹമന്ത്രി തന്നെയാണ് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്.
ഇറാനിലേക്കാണ് വിമാനം റാഞ്ചിയെന്ന് ഉക്രയിൻ പറയുന്നുണ്ടെങ്കിലും ഇറാൻ ഇത് നിഷേധിച്ചു. ഇതുവരെയും വിമാനം എവിടെയുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ആയുധധാരികളായ ആളുകളാണ് വിമാനം കടത്തിയതെന്നതും സ്ഥീരികരിക്കാത്ത റിപ്പോർട്ടുണ്ട്.
ALSO READ: Kabul വിമാനത്താവളത്തിലെ കുഴപ്പങ്ങൾക്ക് ഉത്തരവാദി യുഎസ് ആണെന്ന് Taliban
31 ഉക്രയിൻ പൗരൻമാരടക്കം 83 പേരാണ് വിമാനത്തിലുള്ളതെന്നാണ് സൂചന. റാഞ്ചിയത് മിലിറ്ററി ട്രാൻസ്പോർട്ട് പ്ലെയിനാണെന്നും സൂചനയുണ്ട്. സ്വഭാവികമായും ഇത് വ്യോമസേനയുടേതാവും. അതേസമയം വിമാനം റാഞ്ചിയത് ഇരു രാജ്യങ്ങളും നിഷേധിച്ചതായി ദ ഗാർഡിയൻ അടക്കമുള്ള ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിൽ നിന്നും എല്ലാ രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര വിദഗ്ധരെ അടക്കം മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഉക്രയിൻ പൗരൻമാർക്ക് ഇത് വരെയും വിമാനത്താവളത്തിൽ എത്താൻ പറ്റിയിട്ടെല്ലെന്നും ഉക്രയിൻ വിദേശകാര്യമന്ത്രി യെവ് ഗനെ പറഞ്ഞിരുന്നു. 50 ഒാളം ഉക്രയിനികളാണ് ഇപ്പോഴും കാബൂളിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് ഉക്രയിൻ അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...